IND vs BAN: 'ബുംറയെ പോലെയാകാന്‍ കഴിവ് മാത്രം പോരാ'; നിരീക്ഷണവുമായി ബംഗ്ലാദേശ് താരം

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനത്തെ പ്രശംസിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ചെപ്പോക്കില്‍ രണ്ടാം ദിനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുംറ മാറി. ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരേ നാല് വിക്കറ്റ് നേടിയതോടെയാണ് ബുംറ ഈ നാഴികക്കല്ല് പിന്നിട്ടത്.

11-1-50-4 എന്ന കണക്കില്‍ ഫിനിഷ് ചെയ്ത ബുംറ ബംഗ്ലാദേശിനെ 149 ന് ഒതുക്കി ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ 227 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടാന്‍ സഹായിക്കുകയും ചെയ്തു. ബുംറയ്ക്ക് നല്ല കഴിവുണ്ടെന്ന് പറഞ്ഞ തമീം അദ്ദേഹത്തിന്റെ പ്രഭാവം മറ്റുള്ളവരില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ താരത്തെ സഹായിക്കുന്നുണ്ടെന്നും പറഞ്ഞു.

Read more

വളരെയധികം കഴിവുള്ള ബോളറാണ് ബുംമ്ര. കഴിവ് മാത്രമല്ല ആഴത്തിലുള്ള ബുദ്ധിയുമുണ്ട് അദ്ദേഹത്തിന്. ചിലര്‍ക്ക് ചിലപ്പോള്‍ നല്ല കഴിവുണ്ടാകാം, എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവര്‍ക്ക് ബുമ്രയെ പോലെ ആവാന്‍ കഴിയില്ല- തമീം പറഞ്ഞു.