ഇന്ത്യയ്‌ക്കെതിരായി ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാന്ത്രികതയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വന്‍ നാല് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ സാക്ക് ക്രോളി മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിനായി ക്രോളി അര്‍ദ്ധ സെഞ്ച്വറി നേടി. 108 ബോളുകള്‍ നേരിട്ട താരം 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 79 റണ്‍സെടുത്തു. ബെന്‍ ഡക്കറ്റ് 27, ഒലി പോപ്പ് 11, ജോ റൂട്ട് 26, ജോണി ബെയര്‍സ്റ്റോ 29, ബെന്‍ സ്റ്റോക്‌സ് 0,ബെന്‍ ഫോക്സ് 24, ടോം ഹാര്‍ട്ട്ലി 6, മാര്‍ക്ക് വുഡ് 0, ജെയിംസ് ആന്‍ഡേഴ്സണ്‍ 0, ഷുഐബ് ബഷീര്‍ 11* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ചും, ആര്‍ അശ്വിന്‍ നാലും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിന്റെയും ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്റ്റോയുടെയും 100ാം ടെസ്റ്റ് മത്സരമാണിത്.
പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഷുഐബ് ബഷീര്‍.