2024 സഞ്ജു സാംസണെ സംബന്ധിച്ച് എന്തുകൊണ്ടും മികച്ച ഒരു വർഷമായിരുന്നു. ഇന്ത്യൻ ടീമിൽ എത്തിയതിന് ശേഷം സഞ്ജു തന്റേതായി ഒരു സ്ഥാനം കണ്ടെത്തിയ വർഷം കൂടി ആയിരുന്നു അത്. ടി 20 യിൽ തുടർച്ചയായ സെഞ്ചുറികൾ നേടി തിളങ്ങിയ സഞ്ജു 2025 ലേക്ക് കടന്നതിന് ശേഷം എന്തായാലും ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ എന്ന് പറയുന്ന പോലെയാണ് താരത്തിന്റെ കാര്യം.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ താരം തിളങ്ങുമെന്നാണ് കരുതിയത് എങ്കിലും അത് ഉണ്ടായില്ല. മൂന്ന് മത്സരങ്ങളിലായി 34 റൺ മാത്രമാണ് സഞ്ജുവിന് ഇതുവരെ നേടാനായത്. അതിൽ 26 റൺസും ആദ്യ മത്സരത്തിലാണ് പിറന്നത് എന്നത് ശ്രദ്ധിക്കണം. സഞ്ജു സാംസൺ ഒരേ താളത്തിൽ ഉള്ള ഷോട്ടുകൾക്ക് ശ്രമിച്ചാണ് ഈ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് കളഞ്ഞത്. ഇതിൽ എല്ലാം ജോഫ്ര ആർച്ചറുടെ പന്തുകൾക്ക് മുന്നിൽ താരം വീഴുക ആയിരുന്നു.
എന്തായാലും താരത്തിന്റെ ബാറ്റിംഗിനിനെക്കുറിച്ചുള്ള വിമർശനം ശക്തമായി ഉയരുമ്പോൾ അമ്പാട്ടി റായിഡു പറഞ്ഞത് ഇങ്ങനെ ”സഞ്ജു സാംസണ്‍ തന്റെ ടെക്‌നിക്കില്‍ കാര്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലെഗ് സൈഡിലേക്ക് നീങ്ങിയിട്ട് പുള്‍ ഷോട്ട് കളിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്വയം ഒരു വശത്തേക്ക് മാറി ഒരു പുള്‍ ഷോട്ടിന് ശ്രമിക്കുന്നു. ക്രീസില്‍ മാറി പുള്‍ ഷോട്ട് കളിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കട്ട് ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്.” മുൻ താരം സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
Read more
താരത്തെ പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം ആളുകൾ ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെ സഞ്ജുവിന് പിന്തുണയുമായി പീറ്റേഴ്‌സണെത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോർട്ട് ബോളുകൾ കളിക്കാൻ അറിയാം അവന്. ക്രീസിൽ ഉറച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമർശനം ഉന്നയിക്കാൻ എനിക്കാവുന്നില്ല. ടോപ് ഓർഡറിൽ താരങ്ങൾ റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. സഞ്ജു തന്റെ യഥാർത്ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെ ഞാൻ കരുതുന്നു.” പീറ്റേഴ്‌സൺ പറഞ്ഞു.