ചാമ്പ്യന്‍സ് ട്രോഫിയില്‍ അട്ടിമറി വിജയങ്ങളിലൂടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരയായി മാറാനിടയുള്ള ടീം ഏതെന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. ടൂര്‍ണമെന്റില്‍ ഇത്തവണ വമ്പന്‍ന്‍മാരെ അട്ടിമറിച്ച് സര്‍പ്രൈസ് കുതിപ്പ് നടത്തുക അഫ്ഗാനിസ്ഥാന്‍ ടീമായിരിക്കുമെന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്.
ഐസിസി ട്രോഫികളുടെ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഉണ്ടായിരിക്കാം. പക്ഷെ ഞാന്‍ കറുത്ത കുതിരയായി തിരഞ്ഞെടുക്ക അഫ്ഗാനിസ്ഥാനെയാണ്. 50 ഓവര്‍ ഫോര്‍മാറ്റില്‍ അവര്‍ വളരെ മികച്ച ക്രിക്കറ്റാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.
അന്നു ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഒറ്റ ഇന്നിംഗ്സാണ് (2023ലെ ഏകദിന ലോകകപ്പ്) വ്യത്യാസമുണ്ടാക്കിയത്. അല്ലായിരുന്നെങ്കില്‍ അവര്‍ സെമി ഫൈനലില്‍ എത്തുമായിരുന്നു. ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ എല്ലാ ടീമുകളെയും അഫ്ഗാനിസ്ഥാന്‍ സര്‍പ്രൈസ് ചെയ്തേക്കും- പാര്‍ഥീവ് വ്യക്തമാക്കി.
ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാനുള്ളത്. അതിനാല്‍ തന്നെ അഫ്ഗാനിസ്ഥാന് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും.