സിക്‌സടിച്ച് ഗപ്റ്റിലിന്റെ തുറിച്ചു നോട്ടം, അടുത്ത ബോളില്‍ തന്നെ മറുപടി കൊടുത്ത് ചഹാര്‍

ന്യൂസിലാന്റിനെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ജയ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് രോഹിത്തിന്റെയും സംഘത്തിന്‍രെയും വിജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത്തുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും മാര്‍ക്ക് ചാപ്മാന്റെയും അര്‍ദ്ധ സെഞ്ച്വറി കരുതിത്താലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 42 ബോളില്‍ 70 റണ്‍സെടുത്ത ഗപ്റ്റിലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 4 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ പ്രകടനം. ഇതിനിടെ ഗപ്റ്റിലും ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറും തമ്മില്‍ ഗ്രൗണ്ടില്‍ കണ്ണുകള്‍ക്കൊണ്ട് കൊമ്പുകോര്‍ക്കുന്നതും കാണാനായി.

IND vs NZ: Deepak Chahar's intense look after dismissing Guptill sends  Twitter into frenzy

18ാം ഓവര്‍ എറിയാനെത്തിയ ദീപക് ചഹാറിനെ ആദ്യ പന്തില്‍ തന്നെ നോ ലുക്ക് ഷോട്ടിലൂടെ സിക്‌സ് പായിച്ചാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സടിച്ച ശേഷം ദീപക് ചഹറിനെ ഗപ്റ്റില്‍ രൂക്ഷമായി നോക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ ഗപ്റ്റിലിന്റെ വിക്കറ്റെടുത്തായിരുന്നു ചഹാര്‍ ഇതിന് മറുപടി നല്‍കിയത്. ചഹാറിനെ സിക്‌സര്‍ പായിക്കാനുള്ള ഗപ്റ്റലിന്റെ ശ്രമം ശ്രേയസ് അയ്യരുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

Read more

തീര്‍ന്നില്ല, വിക്കറ്റ് വീഴ്ത്തിയ ശേഷം ഗപ്റ്റിലിനുള്ള മറുപടിയെന്നോണം തിരിച്ചും രൂക്ഷമായി നോക്കിയാണ് ചഹാര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇന്ത്യയ്ക്കായി അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.