ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം ഏറ്റവും നിരാശരായിരിക്കുന്ന താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. അത്തരത്തിലുള്ള പുറത്താകല്‍ കോഹ്ലി ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ലെന്നും നല്ല ആത്മവിശ്വാസത്തിലായിരുന്നു താരമെന്നും പൊള്ളോക്ക് വിലയിരുത്തി.
‘കോഹ്‌ലിയുടെ പുറത്താകല്‍ നോക്കുക. തീര്‍ച്ചയായും അവന്‍ വളരെ നിരാശനായിട്ടുണ്ടാവും. മികച്ച ടെച്ചിലായിരുന്നു അവന്‍ ഉണ്ടായിരുന്നത്. അവന്റെ കാലുകളുടെ ചലനം വളരെ മികച്ചതായിരുന്നു. നിലയുറപ്പിച്ചതിനാല്‍ത്തന്നെ കോഹ്‌ലി വലിയ സ്‌കോര്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. താന്‍ പുറത്തായ രീതിയാലോചിച്ച് അവന്‍ ഹോട്ടലില്‍ വളരെ നിരാശനായി ഇരിക്കുകയായിരിക്കുമെന്നുറപ്പാണ്’ പൊള്ളോക്ക് പറഞ്ഞു.
94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ മികച്ച തുടക്കമാണ് കോഹ് ലിക്ക് ലഭിച്ചതെങ്കിലും ക്ഷമ നഷ്ടപ്പെട്ടതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. സ്റ്റംപിന് പുറത്ത് വൈഡായി വന്ന പന്തില്‍ കയറി ബാറ്റുവെച്ച് തന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിച്ച കോഹ് ലി മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 35 റണ്‍സായിരുന്നു അപ്പോള്‍ താരത്തിന്‍രെ അക്കൗണ്ടിലുണ്ടായിരുന്നത്.
Read more
ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. കെ എല്‍ രാഹുലിന്റെ (122*) സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ (60) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. 40 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് രാഹുലിനൊപ്പം ക്രീസില്‍.