ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ബോളര്‍മാര്‍; ആദ്യ ഇന്നിംഗ്‌സ് 335 റണ്‍സിലൊതുക്കി; അശ്വിന് നാല് വിക്കറ്റ്

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 335 ന് പുറത്തായി. രണ്ടാം ദിവസം 269 ന് 6 വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 66 റണ്‍സുകൂടി കൂട്ടിചേര്‍ത്തപ്പോഴേക്കും എല്ലാവരും കൂടാരം കയറി. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ നാല് വിക്കറ്റും ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റും ഷമി ഒരു വിക്കറ്റും നേടി.

18 റണ്‍സ് എടുത്ത കേശവ് മഹാരാജിന്റെ വിക്കറ്റാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ പാര്‍ഥീവ് പട്ടേല്‍ പിടിച്ചാണ് മഹരാജ് പുറത്തായത്. ഷമിയുടെ ടെസ്റ്റ് കരിയറിലെ 100 വിക്കറ്റ് നേട്ടമായിരുന്നു ഇത്. പിന്നീട് സ്‌കോറിംഗ് വേഗത്തിലാക്കിയ ഡുപ്ലിസിസ് അര്‍ദ്ധ സെഞ്ച്വറി നേടി. 63 റണ്‍സുമായി ഡുപ്ലസിസ് മടങ്ങിയതോടെ പിന്നെയെല്ലാം വേഗത്തിലായി.

മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ നാല് റണ്‍സ് എന്ന നിലയിലാണ്. നാല് റണ്‍സുമായി മുരളി വിജയിയും അക്കൗണ്ട് തുറക്കാതെ രാഹുലുമാണ് ക്രീസില്‍