ധര്‍മ്മശാലയില്‍ ലങ്കന്‍ ബൗളര്‍മാരുടെ 'ഇന്ത്യാ ദഹനം' ; രക്ഷകനായി ധോണി

ഐപിഎല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകവേഷമണിയുമ്പോള്‍ ആകാംക്ഷയോടെയായിരുന്നു ക്രിക്കറ്റ്‌ലോകം. എന്തായാലും രോഹിത്തും ടീം ഇന്ത്യയും ഒരു കാലത്തും മറക്കില്ല ധര്‍മശാലയില്‍ ശ്രീലങ്കയ്‌ക്കെതിരായി ഇന്ന് നടന്ന ഏകദിനം.112 റണ്‍സിനാണ് ഇന്ന് ഇന്ത്യന്‍ ടീം പുറത്തായത്. ഒരു ഘട്ടത്തില്‍ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും കുല്‍ദീപിന്റെ(19) ധോണിയുടെ(65)മാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ കരകേറ്റിയത്.  ഇന്ത്യയുടെ മുന്‍ നായകന്റെ സമയോചിതമായ ബാറ്റിങ്ങാണ് സ്‌കോര്‍ 100 കടത്തിയത്.

ധോണി  പ്രകടനമാണ്  വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. 20 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ശ്രീലങ്കന്‍ പേസര്‍മാര്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ആഞ്ഞടിച്ചപ്പോള്‍ ശിഖര്‍ ധവാന്‍(പൂജ്യം), രോഹിത് ശര്‍മ്മ(രണ്ട്), ശ്രേയസ് അയ്യര്‍(ഒമ്പത്), ദിനേഷ് കാര്‍ത്തിക്ക്(പൂജ്യം), മനീഷ് പാണ്ഡെ(രണ്ട്), ഹര്‍ദ്ദിക് പാണ്ഡ്യ(10),ഭുവനേശ്വര്‍ (0) ,കുല്‍ദീപ്(19), ബൂംറ(0),ചാഹല്‍(0)  എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. രണ്ടക്കം കടന്നത് മൂന്ന്‌പേര് മാത്രം.

പത്ത് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സുരംഗ ലക്മലാണ് ഇന്ത്യയെ തകര്‍ത്തത്. എയ്ഞ്ചലോ മാത്യൂസ്, നുവാന്‍ പ്രദീപ് എന്നിവര്‍ ശ്രാലങ്കയ്ക്കു വേണ്ടി വിക്കറ്റ് നേടി.