ഇന്ത്യ വീണ്ടും അത്ഭുതമാകുന്നു, ഒരേ സമയം രണ്ട് മത്സരങ്ങൾക്ക് ഇറങ്ങുന്നു

ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ, രണ്ട് ടി20 സന്നാഹ മത്സരങ്ങളിൽ ഡെർബിഷെയറിനെയും നോർത്താംപ്ടൺഷയറിനെയും നേരിടും. രണ്ട് മത്സരങ്ങൾ യഥാക്രമം ജൂലൈ 1, 3 തീയതികളിൽ നടക്കും. എന്നിരുന്നാലും കഴിഞ്ഞ വർഷം കോവിഡ് കാരണം താൽക്കാലികമായി മാറ്റിവച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റും ഈ സമയത്ത് തന്നെയാണ് നടക്കുന്നത്.

ഇന്ത്യൻ സംഘത്തിൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിർത്തിവച്ച ടെസ്റ്റ് ജൂലൈ 1 മുതൽ 5 വരെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ് . ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇല്ലാത്ത താരങ്ങളാണ് സന്നാഹ മത്സരതതിന് ഇറങ്ങുന്നത്.

Read more

കുറച്ച് കാലമായി ടെസ്റ്റ് പരമ്പരകളിൽ നിരന്തരം തോൽവി ഏറ്റുവാങ്ങുന്ന ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ ഉണ്ട്. എങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ അഭിമാന വിജയം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന് എതിരെ ഏറ്റവും മികച്ച ടീമിനെ തന്നെയാകും കളത്തിൽ ഇറക്കുക.