ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഒരു ചീത്തപ്പേര് ബോളര്മാര്ക്ക് യാതൊരു ഗുണവും ഇല്ലാത്ത ടൂർണമെന്റ് എന്നായിരുന്നു. പല മത്സരങ്ങളും വമ്പൻ സ്‌കോറുകൾ പിറക്കുമ്പോൾ അവിടെ പല ബോളര്മാരും ചെണ്ടകളായി. അവിടെ സൂപ്പർ ബോളർമാർ എന്നോ സാധാ ബോളർമാർ എന്നോ ഇല്ലാതെ എല്ലാവരും പ്രഹരം ഏറ്റുവാങ്ങിയപ്പോൾ കൂടുതൽ ആളുകളും കുറ്റപ്പെടുത്തിയത് പിച്ചിനെയാണ്.

ബാറ്റർമാരെ മാത്രം പിന്തുണക്കുന്ന ഇത്തരം പിച്ചുകൾ ഉണ്ടാക്കിയതിന് കൂടുതൽ ആളുകളും ബിസിസിഐയെ കുറ്റപ്പെടുത്തി. ബാറ്റർമാർക്ക് മാത്രം ഡോമിനേഷൻ നൽകി ഹൈ സ്കോറിന് മത്സരത്തെ മാത്രം സ്വാഗതം ചെയ്യുന്ന പിച്ചുകളാണ് പൊതുവെ പല ഗ്രൗണ്ടുകളിലും കാണാൻ ആയത്. ചെന്നൈയും, ലക്നൗവും ഉൾപ്പടെ ഉള്ള വളരെ ചുരുക്കം ചില ഗ്രൗണ്ടുകളിൽ മാത്രമാണ് ബോളര്മാര്ക്കും ആധിപത്യം കിട്ടിയത്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മറ്റൊരു വകഭേദം ആയിരിക്കും ലോകകപ്പിൽ നടക്കുക. അതായത് ബാംഗ്ലൂരിലെ ചിന്നസ്വാമി ഗ്രൗണ്ടിലെ പോലെ വളരെ ചെറിയ ബൗണ്ടറിയാണ് ലോകകപ്പിലും ഒരുങ്ങുന്നത്. 60 മീറ്റർ മാത്രമായിരിക്കും ബൗണ്ടറിയുടെ നീളം. ചുരുക്കി പറഞ്ഞാൽ ബോളർമാർക്ക് പണി കൂടും. ബാറ്റർമാർ തകർത്തടിക്കുമെന്ന് തന്നെ ഉറപ്പിക്കാം.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് ചാർട്ടിൽ മുന്നിൽ നിൽക്കുന്ന കേരള ബാറ്ററിന്റ ഐപിഎല്ലിലെ തകർപ്പൻ ഫോം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായി. എന്നാൽ വൻതാരനിരയുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയിൽ, സാംസൺ എവിടെയാണ് അനുയോജ്യനാകുക, അഞ്ചാം സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയുമോ? ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

അത് അൽപം കുഴയ്ക്കുന്ന ചോദ്യമാണെന്ന് പറഞ്ഞാണ് സഞ്ജു മറുപടി പറഞ്ഞത്. തീർച്ചയായും ഞാൻ അതേക്കുറിച്ചൊക്കെ ആലോചിക്കാറുണ്ട്. ഞാൻ മാത്രമല്ല, ടീമിലെ എല്ലാവരും ഞാനെവിടെ ബാറ്റ് ചെയ്യുമെന്നൊക്കെ ആലോചിക്കുന്നവരാണ്.