കരുതലോടെ വാര്‍ണറും ബെയര്‍സ്‌റ്റോയും; സണ്‍റൈസേഴ്‌സിന് മികച്ച തുടക്കം

ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കം. 6 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സണ്‍റൈസേഴ്‌സ് 58 റണ്‍സ് എടുത്തിട്ടുണ്ട്. 26 റണ്‍സു വീതമെടുത്ത് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയുമാണ് ക്രീസില്‍.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് കളിക്കും. പഞ്ചാബില്‍ ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രബ്‌സിമ്രാന്‍, അര്‍ഷ്ദീപ് സിംഗ്, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലിടം നേടി. ക്രിസ് ഗെയിലിന് ഇന്നും ടീമില്‍ ഇടം ലഭിച്ചില്ല.

Image

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസന്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ടി. നടരാജന്‍, ഖലീല്‍ അഹമ്മദ്.

Image

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിങ്, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, പ്രബ്‌സിമ്രന്‍ ഗില്‍, അര്‍ഷ്ദീപ് സിംഗ്, ഷെല്‍ഡന്‍ കോട്രല്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി.