ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ക്രിസ് മോറിസിന്റെ മോശം പ്രകടനത്തിലുള്ള നീരസം പരസ്യമാക്കി പരിശീലകന്‍ കുമാര്‍ സംഗക്കാര. സീസണിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹത്തില്‍ നിന്നും ടീമിന് ഒരു ഗുണവും ലഭിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിനും അറിയാമെന്നും സംഗക്കാര പറഞ്ഞു.
‘ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ ക്രിസ് മോറിസ് ഞങ്ങള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ അദ്ദേഹം ആ ജോലി ചെയ്തിട്ടില്ല. അവനത് അറിയാം, ഞങ്ങള്‍ക്കുമറിയാം.’
‘ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഞങ്ങള്‍ പവര്‍പ്ലേകളില്‍ കഷ്ടപ്പെടുകയായിരുന്നു. അപ്പോള്‍ മധ്യനിര ഞങ്ങളെ ഗെയിമുകളിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഞങ്ങള്‍ വിപരീത ദിശയിലേക്ക് പോയി’ കുമാര്‍ സംഗക്കാര പറഞ്ഞു.
Read more
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയ മോറിസിന്റെ പ്രകടനത്തിലും സംഗക്കാര അതൃപ്തി പ്രകടിപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ തോറ്റിരുന്നു.