പഞ്ചാബിനേക്കാളും തോല്‍വിയായി പ്രമുഖ ഇന്ത്യന്‍ താരം, വീണ്ടും ശശിയായി

പ്രവചനത്തില്‍ വീണ്ടും നാക്ക് പിഴച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. രാജസ്ഥാന് എതിരെ പഞ്ചാബ് അനായാസ ജയം നേടും എന്നാണ് ഗംഭീര്‍ പ്രവചിച്ചത്. എന്നാല്‍ മത്സരത്തില്‍ രണ്ട് റണ്‍സിന് പഞ്ചാബ് തോറ്റു. ഇതിന് മുന്നേ കൊല്‍ക്കത്ത-ബാഗ്ലൂര്‍ മത്സരത്തിലും ഗംഭീര്‍ നടത്തിയ പ്രവചനം അമ്പേ പാളിയിരുന്നു.

കൊല്‍ക്കത്തയ്ക്ക് എതിരായ കളിയില്‍ ഡിവില്ലിയേഴ്‌സ് ആയിരിക്കും ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തുക എന്നായിരുന്നു അന്ന് ഇന്ത്യന്‍ മുന്‍ താരത്തിന്റെ പ്രവചനം. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വിധി. ആന്ദ്രെ റസലിന്റെ തകര്‍പ്പന്‍ യോര്‍ക്കറിന് മുന്‍പില്‍ ഡിവില്ലിയേഴ്‌സിന്റെ നിലതെറ്റുകയായിരുന്നു.

Gautam Gambhir on his India career

Read more

തുടര്‍ച്ചയായി പ്രവചനം പാളുന്ന ഗംഭീറിനെ ട്രോളി രസിക്കുകയാണ് സോഷ്യല്‍ മീഡിയ. കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം അവസാന ഓവറിലാണ് രാജസ്ഥാന്‍ തിരിച്ച് പിടിച്ചത്. പഞ്ചാബിന് ജയിക്കാന്‍ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയെന്ന് നില്‍ക്കെയാണ് കാര്‍ത്തിക് ത്യാഗി കളി രാജസ്ഥാന്റെ വരുതിയിലാക്കിയത്. ആ ഓവറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരെ മടക്കിയ ത്യാഗി ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്.