സഞ്ജുവിന് ശ്വാസം നേരെ വീണു, ബട്ട്‌ലറുടെയും സ്റ്റോക്‌സിന്റെയും പകരക്കാരെ പ്രഖ്യാപിച്ച് റോയല്‍സ്

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തില്‍ നിന്ന് പിന്മാറിയ ജോസ് ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്ട്‌ലറിന് പകരം വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസിനെയും ബെന്‍ സ്റ്റോക്സിന് പകരം ഒഷെയ്ന്‍ തോമസിനെയുമാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

എവിന്‍ ലെവിസും ഒഷെയ്ന്‍ തോമസും ഐ.പി.എല്ലില്‍ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങളാണ്. വെടിക്കെട്ട് ബാറ്റ്സ്മാനായ ലെവിസിനെ 2018ല്‍ 3.8 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായി അടുത്തിടെ നടന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ ലെവിസ് 35.60 ശരാശരിയില്‍ 178 റണ്‍സ് നേടിയിരുന്നു.

IPL 2021: Evin Lewis & Oshane Thomas Roped In By Rajasthan Royals As Jos Buttler And Ben Stokes' Replacements • ProBatsman

Read more

ഒഷെയ്ന്‍ തോമസ് നേരത്തെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനുവേണ്ടി കളിക്കുന്ന ഒഷെയ്ന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.