‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ വീണ്ടും അജിത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി സിമ്രാന്‍. ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സിലാണ് സിമ്രാന്‍ എത്തിയത്. സിനിമയില്‍ അഭിനയിച്ചതിലൂടെ തനിക്ക് ലഭിച്ചത് അജിത്തിന്റെ സൗഹൃദമാണ്. ഒന്നിച്ച് അഭിനയിച്ചത് തകര്‍പ്പന്‍ അനുഭവമായിരുന്നു എന്നാണ് സിമ്രാന്‍ പറയുന്നത്.
”ഗുഡ് ബാഡ് അഗ്ലിയില്‍ കാമിയോ അപ്പിയറന്‍സില്‍ ഞാനെത്തിയിരുന്നു. പക്ഷേ എനിക്ക് ശരിക്കും ലഭിച്ചത് അജിത് സാറിന്റെ സൗഹൃദമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഡ് ബാഡ് അഗ്ലിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു തകര്‍പ്പന്‍ അനുഭവമായിരുന്നു. ഇത്രയും രസകരമായ ഒരു യാത്ര സമ്മാനിച്ചതിന് സംവിധായകന്‍ ആദിക് രവിചന്ദ്രനും മുഴുവന്‍ ടീമിനും എന്റെ നന്ദി” എന്നാണ് സിമ്രാന്റെ വാക്കുകള്‍.
View this post on Instagram
വാലി, അവള്‍ വരുവാല, ഉന്നൈ കൊടു, എന്നൈ തരുവേന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിട്ടുണ്ട്. അതേസമയം, അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ ‘തൊട്ട് തൊട്ട് പേസും സുല്‍ത്താന’ എന്ന ഹിറ്റ് ഗാനം ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ സിമ്രാന് പകരം പ്രിയ വാര്യരാണ് ഗാന രംഗത്തില്‍ എത്തിയത്. പ്രിയയുടെ രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൃഷ, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.