തല ഈസ് ബാക്ക്; വാങ്കെഡെയില്‍ ധോണി ഷോ, ഫിഫ്റ്റി

ഐപിഎല്‍ 15ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് 132 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 131 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

38 ബോള്‍ നേരിട്ട ധോണി ഒരു സിക്സിന്‍റെയും ഏഴ് ഫോറിന്‍റെയും അകമ്പടില്‍ 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നായകന്‍ രവീന്ദ്ര ജഡേജ 26* റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് തീര്‍ത്ത 70 റണ്‍സ് കൂട്ടുകെട്ടാണ് ചെന്നൈയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

റുതുരാജ് ഗെയ്ക്വാദ് 0, ഡെവന്‍ കോണ്‍വേ 3, റോബിന്‍ ഉത്തപ്പ 28, അമ്പാട്ടി റായുഡു 15, ശിവം ദുബെ 3, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കെകെആറിനായി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴത്തി.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്നര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ.