പ്രണവ് തെക്കേടത്ത്
അഗര്‍വാള്‍ സ്ഥിര നായകനായുള്ള ആദ്യ മത്സരമാണ് അരങ്ങേറുന്നത് അവിടെ 200 ന് മുകളിലുള്ള ടാര്‍ഗെറ്റ് എത്തിപിടിക്കുമെന്ന ചിന്തകള്‍ക്കിടയില് സെറ്റ് ബാറ്ററായ രാജപക്‌സെയെ സിറാജ് പുറത്താക്കുകയാണ്. അടുത്ത ബോള്‍ നേരിടാനെത്തുന്നത് ഈ കഴിഞ്ഞ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയിരുന്ന രാജ് ബാവയാണ്.
സിറാജിന്റെ യോര്‍ക്കറിന് മുന്നില്‍ ആദ്യ ബോളില്‍ അടിയറവ് പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍ ബാംഗ്ലൂര്‍ കളിയിലേക്ക് തിരിച്ചു വരുന്ന സാഹചര്യം ഏതൊരു നായകനും നിരാശയില്‍ ആവുന്ന ആ നിമിഷത്തില്‍ ആ 19 വയസ്സുകാരനെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്ന അഗര്‍വാളിന്റെ ആ gesture ഈ ടീമിന് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
സുരേഷ് റെയ്‌നയെ പോലെ തന്നെ passionate ആയ ഒരു കളിക്കാരനായിട്ടാണ് മായങ്കിനെയും തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ നേട്ടങ്ങള്‍ അവരേക്കാള്‍ ആഘോഷിക്കുന്ന അയാളുടെ ആ വ്യക്തിത്വവും റെയ്‌നയെ ഓര്മിപ്പിക്കാറുണ്ട്..
Lovely gesture from Mayank Agarwal. #IPL2022 pic.twitter.com/NlylQdjvXj
— Vedant Sharma (@VedantSharma_) March 27, 2022
Read more
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7