ഐപിഎല്ലില്‍ ഇന്നലെ ഹൈദരാബാദിനെതിരായി നടന്ന മത്സരത്തിനിടെ ക്യാമറാമാനോട് മോശം ഭാഷയില്‍ സംസാരിച്ചതിന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വിമര്‍ശനം. ഐപിഎല്ലില്‍ പുതുമുഖമായ അര്‍ജുന്‍ പരിശീലനം നടത്തുന്നതിന്റെയും സച്ചിന്‍ ഉപദേശങ്ങള്‍ നല്‍കുന്നതിന്റെയും ഉള്‍പ്പെടെ അര്‍ജുന്റെ ഓരോ ചലനങ്ങളും ക്യാമറാമാന്‍ പിന്തുടരുന്നുണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ഡെഗൗട്ടിലിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇടക്കിടെ ക്യാമറാമാന്‍ ഫോക്കസ് ചെയ്ത് കാണിക്കുന്നുണ്ടായിരുന്നു. തന്നെ ഇടക്കിടെ ഫോക്കസ് ചെയ്ത് കാണിക്കുന്നതിലുള്ള അതൃപ്തി അര്‍ജുന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.
ക്യാമറാമാന്‍ വിടാതെ പിന്തുടര്‍ന്നതോടെ അര്‍ജുന്‍ കൈകളുയര്‍ത്തി എന്തിനാണ് എന്നെ ഫോക്കസ് ചെയ്യുന്നത് ചോദിച്ചു. ഇതിന് മുമ്പ് അര്‍ജുന്‍ മോശമായ പദപ്രയോഗം നടത്തിയെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിഹാസ താരത്തിന്‍റെ മകനായതിന്‍റെ അഹങ്കാരമാണോ ഇതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
— Tirth Thakkar (@ImTT01) April 18, 2023
Read more
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ അര്‍ജുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിലാണ് അരങ്ങേറ്റം നടത്തിയത്. ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി കന്നി ഐപിഎല്‍ വിക്കറ്റും താരം നേടി.