ഐപിഎല്‍ 16ാം സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ നിലവില്‍ ഒരു ടീം മാത്രമാണ് പ്ലേഓഫില്‍ കടന്നിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിട്ടുള്ളത്. അഞ്ച് ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. അതുകൊണ്ട് തന്നെ അവശേഷിക്കുന്ന മൂന്ന് പ്ലേഓഫ് സ്ലോട്ടുകളിലേക്കായി നാല് ടീമുകള്‍ ഇപ്പോഴും പോരാടുകയാണ്.
പ്ലേ ഓഫ് ഉറപ്പിക്കാനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സണ്‍റൈസേഴ്‌സിനെതിരെ തോല്‍വി വഴങ്ങിയാല്‍ അത് ആര്‍സിബിയ്ക്ക് കനത്ത തിരിച്ചടിയാകും. അവരുടെ തോല്‍വി 15 പോയിന്റുള്ള സിഎസ്‌കെക്കും എല്‍എസ്ജിക്കും പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കും. ഇന്ന് രാത്രി ആര്‍സിബി തോറ്റാല്‍ എംഐ പോലും മത്സരത്തില്‍ തുടരും.
മത്സരത്തിന്റെ പാതിവഴിയില്‍ തങ്ങള്‍ക്കുണ്ടായ തോല്‍വി മൂലമാണ് ആര്‍സിബി ഈ അവസ്ഥയിലായതെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി പറഞ്ഞു. ഇനിയും പ്ലേഓഫ് സാധ്യത അവസാനിച്ചിട്ടില്ലാത്തതിനാല്‍ ടീം അവരുടെ പരമാവധി പ്രഹരശേഷി എതിരാളികള്‍ക്കെതിരെ വെളിവാക്കണമെന്ന് മൂഡി ഉപദേശിച്ചു.
Read more
ആര്‍സിബിയുടെ ഫോം പകുതി ഘട്ടത്തില്‍ കുറഞ്ഞു. ഈ സീസണ്‍ അവര്‍ നന്നായി തുടങ്ങി പക്ഷേ രണ്ടാം ഘട്ടത്തില്‍ അവര്‍ക്ക് ആ താളം നഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ക്ക് പ്രകടന നിലവാരം ഉയര്‍ത്തി ശേഷിക്കുന്ന ഗെയിമുകളില്‍ പൂര്‍ണ്ണ ശക്തിയില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അവര്‍ക്ക് വിരാട് കോഹ്ലിയെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ട്. പ്ലേഓഫില്‍ ഇടംപിടിക്കാന്‍ അവന്റെ കഴിവിന്റെ പരമാവധി അവന്‍ നല്‍കും- ടോം മൂഡി പറഞ്ഞു.