സിനിമാ കഥയെ വെല്ലുന്ന മാസ്സ് കഥാപാത്രം, ഇതൊക്കെ കണ്ട് അദ്ദേഹത്തിന്റെ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും

സിനിമാ കഥയെ വെല്ലുന്ന മാസ്സ് കഥാപാത്രം.. ട്വിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞ ജീവിതം.. ഒരു രാജ്യം മുഴുവന്‍ വാഴ എന്നും വേസ്റ്റ് എന്നും ഡിണ്ട അക്കാദമി എന്നും പറഞ്ഞു കളിയാക്കിയപ്പോഴും ഒരിക്കലും തളരാതെ മുന്നോട്ടു പോയൊരു ചെറുപ്പക്കാരന്‍ ഇന്ന് ഏത് ലെവലില്‍ നില്‍ക്കുന്നു എന്ന് ഈ ചിത്രം പറയും..

ഇതൊക്കെ കണ്ട് അദ്ദേഹത്തിന്റെ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും.. ബാംഗ്ലൂര്‍ എന്ന ടീം സിറാജിനെ പ്രണയിച്ചത് പോലെ സപ്പോര്‍ട്ട് ചെയ്തത് പോലെ കാഞ്ചനമാല പോലും മൊയ്ദീനെ പ്രണയിച്ചിട്ടുണ്ടാകില്ല.. ആ ബാംഗ്ലൂരിന് സിറാജ് ഇപ്പോള്‍ അവന്റെ ജീവന്‍ വരെ കൊടുക്കും.. കൂടെ ആരുമില്ലെങ്കിലും അവസാന ശ്വാസം വരെ പോരാടും..

ഇതൊക്കെയാണ് സിനിമ ആക്കേണ്ടത്.. ചെറിയ കാര്യത്തിന് പോലും ചാകാന്‍ നടക്കുന്ന ചെറുപ്പക്കാര്‍ കണ്ട് പഠിക്കേണ്ട ജീവിതകഥ.. സിറാജ് നിങ്ങളൊരു പോരാളിയാണ്.

എഴുത്ത്: ശരണ്‍ വിഷ്ണു

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍