അജിങ്ക്യ രഹാനെ കളിച്ചത് പോലൊരു ഫ്ളൂവന്റ് ഗെയിം രണ്ടു ടീമിലും ഒരാളും കളിച്ചിട്ടില്ല. പ്യുവര്‍ ക്ലാസ് & സബ് ലൈം ഷോട്ട്സ്. അശ്വിനെ സ്റ്റെപ്പ് ഔട്ട് ചെയ്തു ലോംഗ് ഓഫിനു മുകളിലൂടെ പറത്തിയ ഒരു ഷോട്ട് ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഷോട്ടുകളില്‍ ഒന്നാണ്.
ആദം സാമ്പയെ ക്രീസില്‍ നിന്നിറങ്ങി റൂം ക്രിയേറ്റ് ചെയ്തു കവറിലൂടെ മനോഹരമായി ഒഴുക്കി വിടുന്നൊരു ബൗണ്ടറി രഹാനെയുടെ കറന്റ് ഫോമിനും അസ്തമിക്കാത്ത ക്ളാസിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്.
രഹാനെ ക്രീസിലുണ്ടായിരുന്നപ്പോള്‍ ചെന്നൈക്ക് സക്സസ് ഫുള്‍ റണ്‍ ചേസിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നു.
പേസും ബൗണ്‍സുമുള്ള ട്രാക്കില്‍ പേസര്‍മാരെ മെരുക്കുന്നു, ഒരു സ്ലോവര്‍ ട്രാക്കില്‍ സ്പിന്നര്‍മാരെ അനായാസം നേരിടുന്നു. വാട്ട് എ പ്ലെയര്‍..
എഴുത്ത്: സംഗീത് ശേഖര്‍
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍