ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കാനിരിക്കെ ചില രസകരമായ പ്രസ്താവനകള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റി ആകാശ് ചോപ്ര. ചെപ്പോക്കിലെ മഞ്ഞപ്പടയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേയൊരു ഫ്രാഞ്ചൈസി കൊല്‍ക്കത്തയായിരിക്കുമെന്ന് ചോപ്ര പറഞ്ഞു.
ചെന്നൈയെ ആ ഗ്രൗണ്ടില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു ടീമുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയാണ്. സുയാഷ് ശര്‍മ്മ, വരുണ്‍ ചക്കരവര്‍ത്തി, സുനില്‍ നരെയ്ന്‍ പിന്നെ നിതീഷ് റാണ, അവര്‍ക്ക് ധാരാളം സ്പിന്‍ ഓപ്ഷന്‍സ് ഉണ്ട്- ചോപ്ര ചൂണ്ടിക്കാട്ടി.
പോയിന്റ് പട്ടികയില്‍ പിന്നിലാണെങ്കിലും സീസണിന്റെ അവസാന ഘട്ടത്തില്‍ കെകെആറന്റെ ബാറ്റിംഗ് നിര സാവധാനത്തില്‍ ആവശ്യമായ ഫോമിലേക്ക് എത്തിയത് ചോപ്ര എടുത്തുകാട്ടി. അതിനാല്‍ തന്നെ നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈയ്ക്ക് രണ്ടു തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ ലാഘവത്തോടെ എടുക്കാന്‍ കഴിയില്ലെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Read more
ബാറ്റിംഗില്‍ കെകെആറിന് രണ്ട് ഓവര്‍സീസ് ഓപ്പണര്‍മാരെ ലഭിച്ചു. ശേഷം വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍ എന്നിവര്‍. അവര്‍ ഒരു ശരിയായ ടീമാണ്. അതിനാല്‍ കൊല്‍ക്കത്തയെ നിസ്സാരമായി കാണരുത്. ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരു നല്ല പിച്ച് ഉണ്ടാക്കു- ആകാശ് കൂട്ടിച്ചേര്‍ത്തു.