ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്ദ്ദികാ പാണ്ഡ്യയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ടീമിന് പ്രശ്നമല്ലെന്ന് സഹതാരം ടിം ഡേവിഡ്. വലിയ ഷോട്ടുകള്‍ക്ക് താരം ശ്രമിക്കുന്നില്ലെങ്കിലും ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കാനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്ന് ഡേവിഡ് പറഞ്ഞു
വലിയ ഷോട്ടുകള്‍ക്കു ഹാര്‍ദിക് ശ്രമിച്ചിട്ടില്ലായിരിക്കാം. പക്ഷെ ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കാനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ബാറ്റിംഗില്‍ ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കുയെന്നതാണ് അദ്ദേഹത്തിന്റെ റോള്‍.
മുംബൈ ടീമിനു വേണ്ടി വളരെ ഗംഭീരമായിട്ടാണ് ഹാര്‍ദിക് കളിച്ചു കൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു ആവശ്യവും ഇതു തന്നെയാണ്. ചിലപ്പോള്‍ അത് ഞാനായിരിക്കാം, ചിലപ്പോള്‍ മറ്റേതെങ്കിലും താരമായിരിക്കാം.
പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ടീം മുഴുവന്‍ ഹാര്‍ദിക്കിനു വലിയ പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. ശരിയായ അവസരം ഉയര്‍ന്നു വരികയാണെങ്കില്‍ മല്‍സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിന് നല്ല മിടുക്കുണ്ട്- ഡേവിഡ് കൂത്തിച്ചേര്‍ത്തു.
Read more
ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും 27 എന്ന മോശം ശരാശരിയില്‍ 138.46 സ്ട്രൈക്ക് റേറ്റില്‍ 108 റണ്‍സ് മാത്രമേ ഹാര്‍ദ്ദിക്കിനു സ്കോര്‍ ചെയ്യാനായിട്ടുള്ളൂ. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.