അയാൾക്ക് തല തൊട്ടപ്പൻമാർ ഇല്ലാ, പാടി പുകഴ്ത്താൻ വലിയ ആരാധകവൃന്ദമില്ല. എല്ലാ സീസണിലും അയാൾ തന്റെ ജോലി തന്റെ ടീമിനായി വൃത്തിയായി ചെയ്യുന്നു.
ഇന്നും സന്ദീപ് തന്റെ ജോലി നല്ല ക്ലീൻ ആയി തന്നെ ചെയ്തു. നന്നായി തുടങ്ങാൻ ഒരുങ്ങി ഇറങ്ങിയ മുംബൈയുടെ വെടിക്കെട്ട് ബാറ്റർമാരായ ഇഷാൻ കിഷനെയും പിന്നീട് വന്ന സൂര്യ കുമാർ യാദവിനെയും വീഴ്ത്തി ആദ്യം തന്നെ അയാൾ മുംബൈയുടെ നില പരുങ്ങലിൽ ആക്കി.
ഡെത്ത് ബോളർ എന്ന തന്റെ ഡ്യൂട്ടിയും നന്നായി നിർവഹിച്ച് അവസാന ഓവറിൽ 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി, പരിക്കിൽ നിന്നുള്ള തന്റെ തിരിച്ചുവരവിൽ അയാൾ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ദി സൈലന്റ് ഹീറോ – സന്ദീപ് ശർമ്മ…
എഴുത്ത്: ജോ മാത്യൂ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍