സുനില്‍ നരെയ്ന് ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറിയെന്ന് ബ്രെറ്റ് ലീ. ഏകാന സ്റ്റേഡിയത്തില്‍ ഇന്നലെ ലഖ്നൗവിന് എതിരെ നരെയ്ന് 39 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു. ഇതോടെ ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സുമായി അദ്ദേഹം ഓറഞ്ച് ക്യാപ് പോരില്‍ മൂന്നാം സ്ഥാനത്തെത്തി.
നിങ്ങള്‍ ഈ സീസണ് തുടങ്ങും മുമ്പ് നരെയ്ന് ഇങ്ങനെ ഒരു ഇന്നിംഗ്സ് കളിക്കുമെന്ന് ആരോടെങ്കിലും പറയുകയും അവന് ഇപ്പോള്‍ ഓറഞ്ച് ക്യാപ്പ് സ്റ്റാന്‍ഡിംഗില്‍ മൂന്നാമത് നില്ക്കുന്ന ഒരു സ്ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്താല്‍ ആരും വിശ്വസിക്കില്ലായിരുന്നു.
അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ മുഴുവന്‍ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെയാണ്. നരെയ്ന് ഒരു ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങുന്ന പവര്‍ ഹിറ്റര്‍ സ്ലോഗര്‍ എന്നതില്‍നിന്ന് മാറി ഇപ്പോള്‍ ഒരു ശരിയായ ബാറ്ററായിരിക്കുകയാണ്- ലീ പറഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തോല്‍പ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ബാറ്റിംഗ്, ബോളിംഗ് വിഭാഗങ്ങളില്‍ സംഭാവന ചെയ്യുന്ന സുനില്‍ നരെയ്ന്റെ പ്രകടനമാണ് കെകെആറിന് കരുത്താകുന്നത്. നരെയ്ന് അവരുടെ മുന്‍നിര റണ്‍ സ്കോററും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവുമാണ്. ലഖ്നൗവിനെതിരായ അവസാന മത്സരത്തില്‍ അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് സംഭാവനയാണ് കൊല്‍ക്കത്തയുടെ വിജയത്തിലെ പ്രധാന ഘടകം.