ഏറ്റവും മികച്ച ഫിനിഷറായി വിരാട് കോഹ്ലി തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ കോഹ്ലിയുടെ മാസ്റ്റര്‍ക്ലാസ് ബാറ്റിംഗിനെ പ്രശംസിച്ച പീറ്റേഴ്‌സണ്‍ തന്റെ ടീമിനായി ഗെയിമുകള്‍ ജയിക്കുന്നത് കോഹ്‌ലി ഏറെ ആസ്വദിക്കുന്നവെന്ന് പറഞ്ഞു.
അവന്‍ വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍, കളിയിലെ ഏറ്റവും മികച്ച ഫിനിഷറായി ഓര്‍മ്മിക്കപ്പെടും. അവന്‍ ഇത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, ഒപ്പം തന്റെ ടീമിനായി ഗെയിമുകള്‍ ജയിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു, ടീമിനായി ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ തന്റെ ശ്രദ്ധേയമായ സ്ഥിരത കാണിക്കുന്നു. അവനെ സമ്മര്‍ദ്ദം ബാധിക്കുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ അവന്‍ അഭിവൃദ്ധി പ്രാപിക്കുന്നു- കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.
സീസണില്‍ ആദ്യ ജയം നേടിയെടുത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഹോം ഗ്രൌണ്ടില്‍ പഞ്ചാബിനെതിരായി നടന്ന മത്സരത്തില്‍ ആര്‍സിബി നാല് വിക്കറ്റിനാണ് ജയിച്ചുകയറിയത്. തകര്‍ത്തടിച്ച് വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. താരം 49 ബോളില്‍ 11 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ 77 റണ്‍സെടുത്തു.
Read more
എന്നാല്‍ ജയത്തിലും കോഹ്‌ലി നിരാശനാണ്. തനിക്ക് കളിയില്‍ വിജയം വരെ നിന്ന് ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശ ഉണ്ടെന്ന് കോഹ്‌ലി പറഞ്ഞു. കോഹ്‌ലി ടി20 ലോകകപ്പ് കളിക്കണോ എന്ന ചര്‍ച്ചയിലും താരം പ്രതികരിച്ചു.