IPL 2024: 'ഞാന്‍ ആ നിയമത്തിന്റെ ആരാധകനല്ല, അത് ഓള്‍റൗണ്ടര്‍മാരെ നശിപ്പിക്കുന്നു'; തുറന്നുപറഞ്ഞ് രോഹിത്

‘ഇംപാക്റ്റ് പ്ലെയര്‍ റൂളി’ന്റെ വലിയ ആരാധകനല്ല താനെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇത് ഓള്‍റൗണ്ടര്‍മാരെ കാര്യമായി ബാധിക്കുന്നെന്നും ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കാത്തത് എന്തുകൊണ്ടാണെന്നും താരം വിശദീകരിച്ചു.

ഞാന്‍ ഇംപാക്ട് സബ് റൂളിന്റെ വലിയ ആരാധകനല്ല. ഇത് ഓള്‍റൗണ്ടര്‍മാരെ കാര്യമായി ബാധിക്കുന്നു. തനിക്ക് ഒരുപാട് ഉദാഹരങ്ങള്‍ നല്‍കാന്‍ ആകും. ശിവം ദൂബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ പോലെയുള്ളവര്‍ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ല. ഇത് ഞങ്ങള്‍ക്ക് നല്ല കാര്യമല്ല.

12 കളിക്കാര്‍ ഉള്ളതിനാല്‍ കളി രസകരമാണ്, ബാറ്റിംഗിലും ബൗളിംഗിലും ധാരാളം ഓപ്ഷനുകള്‍ കിട്ടുന്നു. കളി എങ്ങനെ നടക്കുന്നു, പിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിവ കണ്ടതിന് ശേഷം നിങ്ങള്‍ക്ക് ഇംപാക്റ്റ് പ്ലെയറിനെ കൊണ്ടുവരാം. എങ്കിലും ഞാന്‍ ഇതിന്റെ ഫാന്‍ അല്ല- രോഹിത് ആവര്‍ത്തിച്ചു.

നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുകയും നിങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് മറ്റൊരു ബോളറെ ചേര്‍ക്കാം. അത് നിങ്ങള്‍ക്ക് ആറോ ഏഴോ ബോളര്‍മാരുടെ ഓപ്ഷന്‍ നല്‍കുന്നു. നിങ്ങള്‍ക്ക് ആ അധിക ബാറ്റര്‍ ആവശ്യമില്ല, കാരണം ധാരാളം ടീമുകള്‍ മുന്നില്‍ നന്നായി ബാറ്റ് ചെയ്യുന്നു, കൂടാതെ 7 അല്ലെങ്കില്‍ 8 നമ്പര്‍ ബാറ്റ് ചെയ്യാന്‍ വരുന്നത് നിങ്ങള്‍ കാണുന്നില്ല- രോഹിത് കൂട്ടിച്ചേര്‍ത്തു.