IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പഞ്ചാബ് 7 വിക്കറ്റിന് പരാജയപെടുത്തിയിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ൽ ഒതുക്കിയ പഞ്ചാബ് 17.5 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സീസണിൽ പഞ്ചാബിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോൽവിയും. ജോണി ബെയർസ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബോളറായ ദീപക് ചാഹർ രണ്ടു പന്തുകൾ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങൾ കടുപ്പമാക്കി. ബാറ്റിംഗിലേക്ക് വന്നാൽ ഒരു ബാറ്റർക്ക് പോലും പഞ്ചാബിനെതിരെ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല എന്നതാണ് പ്രത്യേകത.

ആദ്യ ഇന്നിംഗ്‌സിൽ രാഹുൽ ചാഹറും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ചെന്നൈയെ 20 ഓവറിൽ 162/7 എന്ന നിലയിലേക്ക് പരിമിതപ്പെടുത്തി. 62 റൺസെടുത്ത റുതുരാജ് ഗെയ്‌ക്‌വാദാണ് അർധസെഞ്ചുറി നേടിയ സിഎസ്‌കെയുടെ ടോപ് സ്‌കോറർ. അതേസമയം, വെറ്ററൻ ഐപിഎൽ ബൗളർ ഹർഷൽ പട്ടേൽ ഒരു ഓവർ മാത്രം എറിഞ്ഞ് 12 റൺസ് വഴങ്ങി.

സമീർ റിസ്‌വിയെ പുറത്താക്കാൻ ഉള്ള സ്ലൈഡിംഗ് ക്യാച്ച് എടുത്ത് ഹർഷൽ വിജയത്തിന് സംഭാവന നൽകി. കഗിസോ റബാഡയുടെ പന്തിൽ റിസ്വി അത് ഡീപ് തേർഡിലേക്ക് ഉയർത്തി അടിക്കാൻ ശ്രമിക്കുക ആയിരുന്നു. പട്ടേൽ ക്യാച്ച് എടുത്തതിന് പിന്നാലെ ആഘോഷത്തിൽ മുഴക്കുക ആയിരുന്നു.

ഹർഷൽ പട്ടേലിൻ്റെ ആഘോഷവും യുസ്‌വേന്ദ്ര ചാഹലിൻ്റെ ഒപ്പ് പോസും തമ്മിലുള്ള സാമ്യം ആരാധകർ പെട്ടെന്ന് തിരിച്ചറിഞ്ഞു. മറുപടിയായി, രാജസ്ഥാൻ റോയൽസ് സ്പിന്നർ തമാശയായി ട്വിറ്ററിൽ ഹർഷലിനെതിരെ പകർപ്പവകാശ നിയമ പ്രകാരം ആഘോഷം കോപ്പി അടിച്ചാൽ കേസ് നൽകുമെന്ന് പറഞ്ഞു

എന്തായാലും ചാഹലിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകായണ്.