വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം റോവ്മാൻ പവൽ പറയുന്നത് പ്രകാരം ലോകകമെമ്പാടുമുള്ള ടി20 ലീഗുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിക്കാൻ സുനിൽ നരെയ്ൻ ആഗ്രഹിക്കുന്നില്ല. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി താരത്തിന് പണ്ട് മുതലേ പ്രശ്നങ്ങൾ ഉള്ള സുനിലിന് ഇനി ഒരിക്കലും വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിക്കാൻ താത്പര്യമില്ലെന്നാണ് പവൽ അഭിപ്രായപ്പെടുന്നത്.
കെകെആറിനെതിരെ മികച്ച ഇന്നിംഗ്സ് കളിച്ച റോവ്മാൻ പവൽ തന്റെ സഹ താരത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു. 2024 ലെ ഐസിസി ടി20 ലോകകപ്പിനായി നരെയ്നെ കളത്തിൽ ഇറക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ആരെയും ശ്രദ്ധിക്കാൻ അവൻ തയ്യാറല്ലെന്നും റോവ്മാൻ പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ ഏറ്റവും മികച്ച കളിക്കാരൻ ആയിരുന്നു നരെയ്ൻ. ടീം പരാജയപ്പെട്ടെങ്കിലും കന്നി സെഞ്ച്വറി നേടാനും രണ്ട് വിക്കറ്റ് നേടി തിളങ്ങാനും താരത്തിന് സാധിച്ചു. എന്നാലും ജോസ് ബട്ട്ലറുടെ മാരക ബാറ്റിംഗിലൂടെ രാജസ്ഥാൻ പരാജപെട്ട കളിയിൽ ജയിച്ച് കയറുക ആയിരുന്നു.
“ടി20 ലോകകപ്പ് സെലക്ഷനെ കുറിച്ച് കഴിഞ്ഞ 12 മാസമായി സുനിൽ നരെയ്ൻ്റെ മുന്നിൽ സ്ഥിരമായി അഭ്യർത്ഥന നടത്തുന്നു. പക്ഷേ അവൻ ആരെയും കേൾക്കാൻ തയാറല്ല” റോവമാൻ പവൽ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആതിഥേയർക്കെതിരെ ടീമിനെ ഒറ്റയ്ക്ക് നയിച്ച ജോസ് ബട്ട്ലറായിരുന്നു റോയൽസിന്റെ ഹീറോ. ഈഡൻ ഗാർഡൻസിൽ 60 റൺസിൽ 9 ഫോറും 6 സിക്സും സഹിതം 107 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു.
Read more
ഈ സീസണിലെ ബട്ട്ലറുടെ രണ്ടാം സെഞ്ചുറിയും ടൂർണമെന്റിലെ ഏഴാമത്തെയും ആയിരുന്നു ഇത്. റിയാൻ പരാഗ്, റോവ്മാൻ പവൽ, ആവേഷ് ഖാൻ എന്നിവരുമായി അദ്ദേഹം ടീമിന്റെ വിജയത്തിൽ സുപ്രധാന പങ്കാളിത്തം പങ്കിട്ടു. പവൽ ക്രീസിലെത്തുന്നതുവരെ റോയൽസിന് 224 റൺസിന്റെ ചേസ് സുഗമമായിരുന്നില്ല.