ഐപിഎലില്‍ സണ്‍റൈസേഴ്സിനെതിരായ കൂറ്റന്‍ തോല്‍വിയില്‍ ഞെട്ടി ലഖ്നൗ നായകന് കെഎല്‍ രാഹുല്‍. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്നും ഇതിന് അപമാരമായ പ്രഹരശേഷി വേണമെന്നും രാഹുല്‍ മത്സരശേഷം പറഞ്ഞു.
എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഇതുപോലുള്ള ബാറ്റിംഗ് ടി വിയില്‍ മാത്രമെ കണ്ടിട്ടുള്ളു. ഇത്തരം ബാറ്റിംഗ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. എല്ലാ പന്തുകളും ബാറ്റിന്റെ മിഡിലിലേക്ക് പോകുന്നു. സണ്‍റൈസേഴ്സ് ബാറ്റര്‍മാര്‍ക്ക് ഇത്തരം പ്രഹരശേഷി എവിടുന്ന് ലഭിച്ചു?- രാഹുല്‍ ചോദിച്ചു.
ആദ്യം ബാറ്റ് ചെയ്യാനുള്ള രാഹുലിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടോസ് തീരുമാനത്തോട് പ്രതികരിച്ച രാഹുല്‍ തന്റെ തീരുമാനത്തെ പിന്തുണച്ചെങ്കിലും 50 റണ്‍സിന്റെ കുറവുണ്ടെന്ന് സമ്മതിച്ചു.
ലഖ്നൗ 40 മുതല്‍ 50 റണ്‍സ് വരെ കുറവാണ് നേടിയത്. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് സ്കോര്‍ 165ലെത്തി. പക്ഷേ 240 റണ്‍സ് അടിച്ചിരുന്നെങ്കിലും തങ്ങള്‍ മത്സരം പരാജയപ്പെടുമായിരുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.