IPL 2024: അയ്യേ ഇതാണോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവാരം, ഉയർന്ന സ്കോറിംഗ് മത്സരത്തിന് പിന്നാലെ ടൂർണമെന്റിന്റെ കളിയാക്കി പാകിസ്ഥാൻ താരം; വാക്കുകൾ ഇങ്ങനെ

ലോകമെമ്പാടുമുള്ള ടി20 ലീഗുകൾ ബാറ്ററുമാർക്ക് അനുകൂലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലും അതിന് അപവാദമല്ല. മാർച്ച് 27 ന് സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലാണ് ടൂർണമെൻ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. ഇന്നലത്തെ മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നതിനിടെ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിൻ്റെ നിലവാരത്തെ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്സിസ്ഥാൻ പേസർ ജുനൈദ് ഖാൻ.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മുൻ നായകൻ രോഹിത് ശർമ്മ 12 ബോളിൽ 26 റൺസെടുത്തു. നമാൻ ദിർ 14 ബോളിൽ 30, ഹാർദ്ദിക് പാണ്ഡ്യ 20 ബോളിൽ 24എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാറ്റിംഗിങ്ങിന് അനുകൂലമായ ട്രാക്കിൽ മുംബൈ ബാറ്ററുമാരും വേഗത്തിൽ റൺ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും പലർക്കും വ്യക്തിഗത സ്കോർ ഉയർത്താൻ സാധിക്കാത്തത് നഷ്ടമായി പോയി ടീമിന്.

അവസാന 2 ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ അതിമനോഹമാരായി എറിഞ്ഞ നായകൻ കമ്മിൻസ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചിരുന്നു. ബോളിങ്ങിൽ സംഭവിച്ച തന്ത്രങ്ങളിൽ പതാക പിഴവുകളാണ് തോൽവിക്ക് കാരണമായത് എന്ന് യാതൊരു സംശയാവും ഇല്ലാതെ പറയാം . ഹൈദരാബാദിനായി കമ്മിൻസ്, ജയദേവ് ഉനദ്കട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി. ഹൈദരാബാദ് ഇന്നിങ്സിലേക്ക് വന്നാൽ ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്. മുമ്പ് ആർസിബി നേടിയ 263 ആയിരുന്നു ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ടോട്ടൽ എന്ന റെക്കോഡ് ടീം മറികടക്കുകയാണ് ചെയ്തത്.

മത്സരത്തെയും ടൂർണണമെന്റ് നിലവാരത്തെയും ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- “ഫ്ലാറ്റ് പിച്ചുകൾ, ചെറിയ ബൗണ്ടറികൾ, പെട്ടെന്നുള്ള ഔട്ട്ഫീൽഡ്. ഇതിനെ ഐപിഎൽ എ ടാർഗെറ്റ് 278 എന്നാണ് വിളിക്കുന്നത്,” അദ്ദേഹം എഴുതി.

എന്തായാലും ഹൈദരാബാദ് ഗ്രൗണ്ട് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബൗണ്ടറി ഉള്ള സ്റ്റേഡിയം ആയിട്ടാണ് പറയപ്പെടുന്നത്. ആ ഗ്രൗണ്ടിലാണ് താരങ്ങൾ താണ്ഡവം ആടിയതെന്ന് പറയുമ്പോൾ ജുനൈദ് പറഞ്ഞ വിമർശനങ്ങളെ ആരാധകർ പുച്ഛിക്കുന്നു.