ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ദിനേഷ് കാര്‍ത്തിക് കമന്റേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അയാള്‍ ആര്‍.സി.ബിയ്ക്കുവേണ്ടി ഒരു യുദ്ധം കൂടി ജയിച്ചിരിക്കുന്നു! അര്‍ഷ്ദീപ് സിംഗ് ചെറുപ്പമാണ്. ആക്ടീവ് ആയ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുമാണ്. അങ്ങനെയുള്ള ഒരാളെ ഡി.കെ എന്ന വെറ്ററന്‍ അനായാസം കീഴടക്കുന്നു!
മത്സരശേഷം കാര്‍ത്തിക് പറഞ്ഞു- ”ഞാന്‍ ഏറ്റവും നല്ല ഫോമിലെത്തിയെന്ന് വിലയിരുത്താനാവില്ല. ഫീലിങ്ങ് ഗുഡ് എന്നേ ഈ ഘട്ടത്തില്‍ പറയാനുള്ളൂ..” ഏറ്റവും മികച്ച ഫോമില്‍ അല്ലാത്ത കാര്‍ത്തിക്കാണ് അര്‍ഷ്ദീപിനെ സ്‌കൂപ് ചെയ്യുന്നത്. ആ നിലയ്ക്ക് ഫോമില്‍ എത്തിയാല്‍ അയാള്‍ എന്തെല്ലാം പ്രവര്‍ത്തിക്കും!
What a finish 🔥
What a chase 😎An unbeaten 48*-run partnership between @DineshKarthik and @mahipallomror36 wins it for the home team 💪@RCBTweets register a 4-wicket win!#TATAIPL | #RCBvPBKS pic.twitter.com/0BFhn9BRnC
— IndianPremierLeague (@IPL) March 25, 2024
കാര്‍ത്തിക് കളി തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായി. ഇപ്പോഴും അയാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിട്ടില്ല. കാര്‍ത്തിക്കിനൊപ്പം കളി തുടങ്ങിയ ആരെങ്കിലും ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാക്കിയുണ്ടോ? ജിമ്മി ആന്‍ഡേഴ്‌സന്‍ എന്ന പേര് മാത്രമേ മനസ്സില്‍ വരുന്നുള്ളൂ.
ഇത് കാര്‍ത്തിക്കിന്റെ അവസാന ഐ.പി.എല്‍ ആയേക്കും. അവസാന ഡാന്‍സും അയാള്‍ വീര്യത്തോടെ ആടിത്തീര്‍ക്കുകയാണ്. ആ തളരാത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചേ മതിയാകൂ!
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍