'തല്ലുകൊള്ളിയെ' രാജസ്ഥാന്‍ ലേലത്തില്‍ വിളിച്ചെടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ എവിടെ

ട്രെന്റ് ബോള്‍ട്ടോ, ആവേശ് ഖാനോ?? നിങ്ങളാരെ തിരഞ്ഞെടുക്കും? അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിക്കേണ്ടപ്പോള്‍, സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന് മുന്‍പില്‍, ഈസി പിക്ക് ആയിട്ടുള്ള ഓപ്ഷനുകള്‍ പലതുണ്ടായിരുന്നു. അതിനൊലാന്ന്, ടീമിലെ പ്രീമിയം പേസര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു. മറ്റൊരാള്‍, മിച്ചല്‍ മാര്‍ഷിനെ ഒരു നിയര്‍ അണ്‍പ്ലെയബള്‍ ഡെലിവറിയില്‍ ബൗള്‍ഡ് ചെയ്ത് ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ത്ത, മണിക്കൂറില്‍ 150 കിലോമീറ്റര്‍ ക്ലോക്ക് ചെയ്യുന്ന നന്ദ്രേ ബര്‍ഗര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബാറ്ററിയായിരുന്നു.

പിന്നെയുണ്ടായിരുന്നത്, കഴിഞ്ഞ സീസണുകളില്‍ ഡെത്തില്‍ നന്നായി പന്തെറിഞ്ഞ, 3-0-19-2 എന്ന ഇമ്പ്രെസ്സീവ് ഫിഗറുമായി നില്‍ക്കുന്ന ആ രാത്രിയിലെ ഏറ്റവും മികച്ച ബൗളര്‍ യുസ്വേന്ത്ര ചാഹല്‍ ആയിരുന്നു.
പക്ഷെ സഞ്ജു വിശ്വസിച്ചു പന്തേല്‍പ്പിക്കുന്നത് ആവേശ് ഖാനെയാണ്. പാളിപ്പോയാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു തീരുമാനമായിരുന്നു അത്. ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഒരു മികച്ച സീസണ് ശേഷം, തീര്‍ത്തും ‘തല്ലുകൊള്ളിയായി’ മാറിയ ആവേശ് ഖാനെ, രാജസ്ഥാന്‍ ലേലത്തില്‍ വിളിച്ചെടുത്തപ്പോള്‍ തന്നെ നെറ്റി ചുളിച്ചവര്‍ അനേകമായിരുന്നു.

എങ്ങനെയാവാം സഞ്ജു ആവേശിലേക്ക് എത്തുന്നത്? സഞ്ജു തന്നെ മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ, സുദീര്‍ഘമായ അനാലിസ്സിസുകള്‍ നടത്താന്‍ ഗ്രൗണ്ടില്‍ സമയമില്ല. പെട്ടന്ന് തന്നെ തീരുമാനമെടുക്കണം. ബോള്‍ട്ടിന്റെ ഡെത്ത് ബൗളിംഗ് സ്‌കില്‍സ് അത്ര ശ്ലാഘനീയമായിരുന്നില്ല. ബാറ്റര്‍മാര്‍ ലോങ്ങ് സ്ലോഗുകള്‍ക്ക് ശ്രമിക്കുമ്പോള്‍ എഡ്ജുകള്‍ പോലും ബൗണ്ടറിയിലേക്ക് പറക്കാന്‍ സാധ്യത നിലനില്‍ക്കെ, ബര്‍ഗറിന്റെ 150 km/hr വേഗതയും റെക്കന്റബിള്‍ ആയിരുന്നില്ല. അശ്വിനെ സിക്‌സറുകള്‍ക്ക് തൂക്കികൊണ്ട് സ്പിന്നിനെ പിക്ക് ചെയ്തു തുടങ്ങി എന്ന കോണ്‍ഫിഡന്‍സില്‍ നില്‍ക്കുന്ന സ്റ്റബ്‌സിന് മുന്നിലേക്ക് ചാഹാലിനെ കൊടുക്കുക എന്നതും അഭികാമ്യമായിരുന്നില്ല.

കഴിഞ്ഞ മാച്ചിലും ഈ മാച്ചിലും, ബാറ്റര്‍മാരുടെ ഹിറ്റിങ് ആര്‍ക്കിന് വെളിയില്‍ സ്ലോവിഷ് ഡെലിവറികള്‍ എറിഞ്ഞു കൊണ്ടിരുന്ന ആവേശിലേക്ക് സഞ്ജു എത്തുന്നത്, ദ്രുതഗതിയില്‍ സെറ്റ് ചെയ്ത അത്തരം ചില മാനദണ്ഠങ്ങളുടെ അടിസ്ഥാനത്തിലായിരുന്നിരിക്കാം. വൈഡിഷ് യോര്‍ക്കറുകളും, സ്ലോവിഷ് ഡെലിവറികളും കൊണ്ട്, വെറും നാല് റണ്‍സ് മാത്രം വഴങ്ങി, ബുമ്രയെ അനുസ്മരിപ്പിക്കും വിധം പെര്‍ഫെക്ഷനില്‍ ആവേശ്, ക്യാപ്റ്റന്റെ വിശ്വാസത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

പലപ്പോഴും, ‘ഹൂ ഈസ് ബെസ്റ്റ്’ എന്ന തിരഞ്ഞെടുപ്പിനേക്കാള്‍ നിലവിലെ സാഹചര്യത്തില്‍ ‘ഹൂ ഈസ് ഫിറ്റ് ഫോര്‍ ദ ജോബ്’ എന്ന് ഗെയ്ജ് ചെയ്യുന്ന സ്ട്രീറ്റ് സ്മാര്‍ട്ട് നെസ്സാണ് പലരെയും മികച്ച ക്യാപ്റ്റന്‍മാരാക്കി മാറ്റുന്നത്. ആന്‍ഡ് സഞ്ജു സംസാണ്‍ ഈസ് വണ്‍ എമോങ് ദം. വര്‍ഷങ്ങളായി തന്നെ ബാക്ക് ചെയ്യുന്ന ടീം മാനേജ്‌മെന്റിനോട് ഒടുവില്‍ നീതി പുലര്‍ത്തി തുടങ്ങുന്ന പാരാഗും, ജയ്‌സ്വാളിനെയും, ജുറേലിനെയും പോലുള്ള ടോപ് നോച്ച് ടാലെന്റ്‌സിന്റെ പ്രെസെന്‍സും, മികച്ച ബൗളിംഗ് നിരയുമെല്ലാമുള്ള റോയല്‍സ് ഒരു വെല്‍ ബാലന്‍സ്ഡ് ടീമാണ്.

രണ്ട് സിക്‌സെര്‍ അടിച്ചെന്ന് കരുതി അശ്വിനെ പ്രൊമോട്ട് ചെയ്യുക എന്നതടക്കം, ടീം കമ്പിനേഷനിലും, ഇമ്പാക്ട് സബ്സ്റ്റിറ്റൂട്ടിനെ തിരഞ്ഞെടുക്കുന്നതിലുമൊക്കെ നടത്തിയ കഴിഞ്ഞ സീസണിലെ ബ്ലണ്ടറുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍, ഫൈനല്‍ ഫോറില്‍ ഉറപ്പായും കണേണ്ട ഒരു ടീമാണ് രാജസ്ഥാന്‍. ഹൃദയവും, മസ്തിഷ്‌കവും സ്വരചേര്‍ച്ചകള്‍ വെടിഞ്ഞുകൊണ്ട് ഈ തവണ സഞ്ചുവിനും പിള്ളേര്‍ക്കുമൊപ്പമാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍