ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്. കഴിഞ്ഞ വർഷം ലീഗ് സ്റ്റേജിൽ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
അന്താരാഷ്ട്ര തലത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇപ്പോഴും കളിക്കുകയാണ് എം എസ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എന്ന് വരെ കളിക്കും എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്.
എം എസ് ധോണി പറയുന്നത് ഇങ്ങനെ;
” ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എനിക്ക് എത്ര നാൾ വേണമെങ്കിലും കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസ് ആണ്. എനിക്ക് ഒട്ടും വയ്യാതെ ഞാൻ വീൽ ചെയറിൽ ആണെങ്കിലും അവന്മാർ എന്നെ തൂക്കി എടുത്തോണ്ട് പോകും” എം എസ് ധോണി പറഞ്ഞു.
ഐപിഎലിലെ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്ന. മത്സരം 7.30 ചെന്നൈ ചെപ്പോക്കിൽ ആണ് നടക്കുന്നത്.