IPL 2025: എടാ പിള്ളേരെ, വിരമിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം, ആദ്യം ആ ഒരു കാര്യം കഴിയട്ടെ: എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അവരുടെ കൈയിൽ നിന്ന് പോകുകയാണ്.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള മത്സരങ്ങൾ ടീം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 25 റൺസിനാണ് ടീം പരാജയം ഏറ്റുവാങ്ങിയത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിലെ മെല്ലെപോക്കിൽ വിമർശനം ഉയരുന്നതിനിടയിൽ ഐപിഎല്ലിനിടെ വിരമിക്കാൻ പദ്ധതിയില്ലെന്ന പ്രഖ്യാപനവുമായി എം എസ് ധോണി രംഗത്ത് എത്തിയിരിക്കുകയാണ്.

എം എസ് ധോണി പറയുന്നത് ഇങ്ങനെ:

” ഒറ്റ വർഷത്തെ കാര്യം മാത്രം പ്ലാൻ ചെയ്താണ് ഈ ഘട്ടത്തിൽ മുന്നോട്ടു പോകുന്നത്. ഈ വർഷം ജൂലൈയിൽ 44 വയസ് തികയും. അതിനു ശേഷവും കളത്തിൽ തുടരണോ എന്ന കാര്യം ശരീരം നൽകുന്ന സൂചനകൾ കൂടി അനുസരിച്ചിരിക്കും” എം എസ് ധോണി പറഞ്ഞു.