ഐപിഎൽ 18 ആം സീസണിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുകയാണ് മലയാളി താരം സഞ്ജു സാംസൺ. 2021 ഇൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസന്റെ കീഴിൽ രണ്ട് തവണ പ്ലെ ഓഫിലേക്ക് കയറാൻ ടീമിന് സാധിച്ചു. അതിൽ നിന്നായി ഒരു ഫൈനലും കളിച്ചു. എന്നാൽ കപ്പ് ജേതാക്കളാകാൻ അവർക്ക് സാധിച്ചില്ല.
ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസും കഴിഞ്ഞ സീസണിൽ റണ്ണേഴ്‌സ് അപ്പായ സൺ റൈസേഴ്‌സ് ഹൈദെരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എന്നാൽ 66 റൺസ് അകലെ സഞ്ജുവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. രാജസ്ഥാൻ റോയൽസിന് വേണ്ടി 4000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ആണ് സഞ്ജു 66 റൺസ് അടിച്ചെടുത്താൽ നേടാൻ പോകുന്നത്.
2013 മുതൽ സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ്. 2021 നായകനായ സഞ്ജു ഓരോ വർഷവും ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇത്തവണ യുവ താരങ്ങളുമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുന്നത്. അതിനാൽ തന്നെ ഈ സീസണിൽ സഞ്ജുവിന് ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.
.