ഐപിഎൽ 18 ആം സീസണിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുകയാണ് മലയാളി താരം സഞ്ജു സാംസൺ. 2021 ഇൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസന്റെ കീഴിൽ രണ്ട് തവണ പ്ലെ ഓഫിലേക്ക് കയറാൻ ടീമിന് സാധിച്ചു. അതിൽ നിന്നായി ഒരു ഫൈനലും കളിച്ചു. എന്നാൽ കപ്പ് ജേതാക്കളാകാൻ അവർക്ക് സാധിച്ചില്ല.
എന്നാൽ കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് ഇത്തവണ സീനിയർ താരങ്ങൾക്ക് പകരം യുവ താരങ്ങളുമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുന്നത്. ആ കാര്യത്തെ കുറിച്ചും, ബോളർമാരിലുള്ള വിശ്വാസത്തെ കുറിച്ചും സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്.
സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച സീനിയര്‍ താരങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളാണ് എനിക്കൊപ്പമുള്ളത്. ഇതിനെ പോസിറ്റീവായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പഴയ സംഭവങ്ങള്‍ മറക്കാം. പുതിയൊരു മനോഭാവത്തോടെയാണ് ഇത്തവണ ഞങ്ങള്‍ ഇറങ്ങുന്നത്”
സഞ്ജു സാംസൺ തുടർന്നു:
” ഞാന്‍ ബൗളര്‍മാരെ വിശ്വസിക്കുന്ന നായകന്മാരിലൊരാളാണ്. അവര്‍ തങ്ങളുടെ കരുത്തിനെക്കുറിച്ചും എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും എന്നോട് പറയാറുണ്ട്. എന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങളും ചേര്‍ത്താണ് അന്തിമ തീരുമാനത്തിലേക്കെത്തുക. കുറച്ച് മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവരുടെ കരുത്തും ദൗര്‍ബല്യവും നമുക്ക് മനസിലാവും. പവര്‍പ്ലേയില്‍ ബൗളര്‍മാരെ വളരെയധികം നോട്ടമിടും. പുതിയ തന്ത്രങ്ങളും പദ്ധതികളുമാണ് ആവശ്യം” സഞ്ജു സാംസൺ പറഞ്ഞു.