2024 ലെ ഐപിഎൽ സീസണിൽ വിജയിക്കുകയല്ല, വെറും അതിജീവനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായി മുംബൈ ഇന്ത്യൻസ് (എംഐ) നായകൻ ഹാർദിക് പാണ്ഡ്യ സമ്മതിച്ചു. ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) രണ്ട് വർഷത്തെ സേവനത്തിന് ശേഷം 2024 സീസണിന് മുമ്പ് ഹാർദിക് തന്റെ പഴയ തട്ടകമായ മുംബൈയിലേക്ക് മടങ്ങുക ആയിരുന്നു.
രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി അദ്ദേഹത്തെ മുംബൈ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനാക്കി. അതിനുശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. വാങ്കഡെ സ്റ്റേഡിയത്തിലും രാജ്യത്തുടനീളമുള്ള മുംബൈയുടെ എവേ മത്സരങ്ങളിലും ഹാർദിക്കിനെ അദ്ദേഹത്തിന്റെ സ്വന്തം ആരാധകർ കൂക്കിവിളിച്ചു.
ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ ഹാർദിക് നിരാശപ്പെടുത്തി . തൽഫലമായി, മുംബൈ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി പട്ടികയിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്തു. 2025 ലെ ഐപിഎൽ തയ്യാറെടുപ്പിൽ 2024 സീസണിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഹാർദിക് ജിയോസ്റ്റാറിനോട് (ഹിന്ദുസ്ഥാൻ ടൈംസ് വഴി) പറഞ്ഞു:
“കഴിഞ്ഞ സീസണിൽ കാര്യങ്ങൾ ഒട്ടും നന്നായി പോയില്ല. മത്സരം വിജയിക്കുന്നതിനെക്കുറിച്ചല്ല ഞാൻ ചിന്തിച്ചത്. എങ്ങനെ എങ്കിലും അതിജീവിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ആഗ്രഹിച്ചത്. മൈതാനം യുദ്ധക്കളം ആയിരുന്നു എനിക്ക് അപ്പോൾ. ഞാൻ ഏറെ സ്നേഹിച്ച ക്രിക്കറ്റ് എന്നെ പുറത്താക്കാൻ ശ്രമിക്കുന്ന പോലെ തോന്നി”
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു
” ആ നാളുകൾ കടന്നുപോകാൻ സമയം എടുത്തു. പക്ഷെ ആ നാളുകൾക്ക് ശേഷം ഞാൻ തിരിച്ചെത്തിയത് ലോകകപ്പിലൂടെയാണ്. അന്ന് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതിന് ശേഷം അതെ സ്റ്റേഡിയത്തിൽ ആരാധകർ കൈയടിച്ചു. ദൈവം എനിക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പോലെ ആയിരുന്നു അത്.”
Read more
അതേസമയം മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.