IPL 2025: "വഴി തെറ്റി പോലും ഞാൻ ഇനി ലക്‌നൗ ടീമിലേക്ക് ചെല്ലില്ല, അത്രയ്ക്കും മടുത്തു"; പ്രതികരിച്ച് കെ എൽ രാഹുൽ

ഇത്തവണ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വാങ്ങാൻ പോകുന്ന ഇന്ത്യൻ താരമായിരിക്കും കെ എൽ രാഹുൽ. മുൻ ലക്‌നൗ സൂപ്പർ ജയന്റ്സ് നായകനായ രാഹുലിനെ ഇത്തവണത്തെ റീടെൻഷനിൽ നിലനിർത്താൻ ടീം മാനേജ്‌മന്റ് തയ്യാറായില്ല. ഇതോടെ താരം മെഗാ താരലേലത്തിന് വേണ്ടി തന്റെ പത്രിക സമർപ്പിച്ചു.

ഈ വർഷം നടന്ന ഐപിഎലിൽ ലക്‌നൗ ഉടമയായ സൻജീവ്‌ ഗോയിങ്കയും നായകൻ കെ എൽ രാഹുലും തമ്മിൽ മത്സര ശേഷം കളിക്കളത്തിൽ വാക് തർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ അതിന്‌ ശേഷമാണ് ടീം വിട്ടേക്കും എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. റീടെൻഷനിൽ തന്നെ പിൻവലിച്ചതിന് ശേഷം രാഹുൽ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.

കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ:

“ക്രിക്കറ്റ് കരിയറിൽ ഒരു പുതിയ തുടക്കമാണ് ആ​ഗ്രഹിക്കുന്നത്. എന്റെ ഇഷ്ടങ്ങൾ ആസ്വദിക്കാൻ കഴിയണം. എനിക്ക് സ്വതന്ത്രമായി കളിക്കാൻ കഴിയുന്ന ഇടം കണ്ടെത്തണം. ടീമിന്റെ അന്തരീക്ഷം താരങ്ങൾക്ക് ഒരൽപ്പം നല്ലതാവണം. കരിയറിൽ നല്ലത് സംഭവിക്കുവാൻ ചിലപ്പോൾ ഒരു മാറ്റമുണ്ടാകണം”

കെ എൽ രാഹുൽ തുടർന്നു:

“ഇന്ത്യൻ ട്വന്റി 20 ടീമിൽ മടങ്ങിയെത്തുകയാണ് എന്റെ മുന്നിലുള്ള മറ്റൊരു ആ​ഗ്രഹം. കുറച്ച് കാലമായി ഞാൻ ടി20 ടീമിൽ നിന്ന് പുറത്താണ്. ഒരു താരമെന്ന നിലയിൽ ഇപ്പോൾ തന്റെ മികവിനെക്കുറിച്ച് വ്യക്തമായി അറിയാം. എങ്ങനെയാണ് തിരിച്ചുവരവിനായി പ്രയ്തനിക്കേണ്ടത് എന്നതിലും ധാരണയുണ്ട്. ഇത്തവണത്തെ ഐപിഎൽ, ക്രിക്കറ്റ് ആസ്വദിക്കുവാനും ഇന്ത്യൻ‌ ടി20 ടീമിലേക്ക് മടങ്ങിയെത്താനുമുള്ള അവസരമാണ്” കെ എൽ രാഹുൽ പറഞ്ഞു.

Read more