സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ നായകനായി വന്ന സമയത്ത് ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യവും ഇങ്ങനെ ആയിരുന്നു- എന്തിനാണ് ഇത്ര പരിചയസമ്പത്ത് ഇല്ലാത്ത ഒരു താരത്തെ ടീം നായകനാക്കുന്നത് എന്ന്. എന്തായാലും ആ പറഞ്ഞ ആളുകൾക്ക് എല്ലാം തെറ്റ് പറ്റിയെന്ന് തെളിയിച്ചുകൊണ്ട് സഞ്ജു സാംസൺ എന്ന നായകൻ ടീമിനെ ആദ്യ സീസണിൽ ഫൈനലിലേക്ക് നയിക്കാനും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം മികവ് കാണിക്കാനും താരത്തിന് സാധിച്ചു.
ധോണി സ്റ്റൈലിൽ ഉള്ള കൂൾ നായകശൈലിയും മികച്ച വിക്കറ്റ് കീപ്പിംഗ് മികവും തകർപ്പൻ ബാറ്റിങ്ങും എല്ലാം ചേരുമ്പോൾ താരം ആരാധക മനസ്സിൽ പ്രത്യേക സ്ഥാനവും താരത്തിന് ഈ കാലയളവിൽ നേടാനും സാധിച്ചു, എന്നാൽ ഏതൊരു ടീമിന്റെ പോയിന്റിൽ നിന്നും ചിന്തിച്ചാലും നമ്മൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവർക്ക് എല്ലാം ദിവസവസാനം വേണ്ടത് ഫലങ്ങളാണ്. സീസൺ അവസാനം ആകുമ്പോൾ കിരീടവും.
ആദ്യ സീസണിൽ കിരീടം നേടിയ ശേഷം പിന്നെ അങ്ങനെ ഒന്ന് കിട്ടാതെ പോയ് രാജസ്ഥാൻ സഞ്ജുവിന് മൂന്ന് വർഷങ്ങൾ നായകസ്ഥാനം കൊടുത്ത് കഴിഞ്ഞു. ഈ സീസണിലേക്ക് വന്നാൽ പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളിൽ നായകനായി ഇറങ്ങിയില്ല എങ്കിലും അടുത്ത മത്സരത്തിൽ സഞ്ജു വീണ്ടും നായകനായി എത്തും. സീസൺ ഇതുവരെ സഞ്ജുവിന്റെ അഭാവത്തിൽ നായകൻ ആയത് റിയാൻ പരാഗ് ആണ്. വലിയ ഫലങ്ങൾ ഒന്നും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല എങ്കിലും താരത്തെ സംബന്ധിച്ച് ചെറുപ്പം ആണെന്നുള്ളത് ഒരു അനുകൂല ഘടകം തന്നെയാണ്.
Read more
ഈ സീസണിൽ മികച്ച ഫലം ഉണ്ടാക്കാൻ സാധിച്ചില്ല എങ്കിൽ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കും എന്ന് ഇതോടെ ഉറപ്പാണ്. ഇത് കൂടാതെ ബാറ്റിംഗിലെ സ്ഥിരത കുറവും ചർച്ചയാകുന്നുണ്ട്. അതിനാൽ ഒരുപാട് യുവതാരങ്ങൾ ഉള്ള, രാഹുൽ ദ്രാവിഡ് പരിശീലകൻ ആകുന്ന ഒരു ടീമിൽ ആ മാറ്റത്തിന് ഇനി വലിയ താമസം ഇല്ല.