IPL 2025: ആ ദിവസം ഞാൻ തീരുമാനിച്ചു ധോണിയുമായി അന്ന് മാത്രമേ സംസാരിക്കു എന്ന്, വലതുവശത്തും ഇടതുവശത്തും 10 ...; സഞ്ജു സാംസന്റെ വീഡിയോ വൈറൽ

2021 സീസൺ മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിക്കുകയാണ്. 2022 സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിച്ച സഞ്ജു നായകൻ എന്ന നിലയിൽ ഭേദപ്പെട്ട പ്രകടനമാണ് ടീമിനായി നടത്തി വന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ സഞ്ജു നിലയിൽ ടി 20 ഫോർമാറ്റിൽ ഒരു സ്ഥിരം അംഗം കൂടി ആണ്. പരിക്ക് കാരണം സിഎസ്‌കെയ്‌ക്കെതിരായ രാജസ്ഥാന്റെ പോരിൽ ടീമിനെ നയിക്കാൻ ഇറങ്ങി ഇല്ലെങ്കിലും ഇമ്പാക്ട് താരമായി എത്തി 20 റൺ നേടാൻ താരത്തിനായിരുന്നു. എന്തായാലും ചെന്നൈ മുൻ നായകൻ എംഎസ് ധോണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെ തുറന്നു പറഞ്ഞു.

സ്റ്റാർ സ്പോർട്സുമായുള്ള ഒരു തുറന്ന സംഭാഷണത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, ചെറുപ്പം മുതൽ തന്നെ എം.എസ്. ധോണിയുമായി സംസാരിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നാണ് പറഞ്ഞത്. കൗമാരപ്രായത്തിൽ ഐ.പി.എൽ കളിക്കാൻ വന്നപ്പോൾ ധോണിയുമായി സംസാരിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ ആ നാളുകളിൽ തനിക്ക് അത് ഒരിക്കലും കഴിഞ്ഞില്ല എന്നാണ് പറഞ്ഞത്. കാരണം എപ്പോഴും ആളുകൾ തന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.

ധോണിയുമായി സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വലതുവശത്ത് 10 പേരും ഇടതുവശത്ത് 10 പേരും ഉണ്ടാകുമെന്നും അവരിൽ ഒരാളാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും സാംസൺ പരാമർശിച്ചു. അതിനാൽ, സി.എസ്.കെയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ എം.എസ്. ധോണിയുമായി മാത്രമേ സംസാരിക്കൂ എന്നായിരുന്നു തന്റെ തീരുമാനം. 2020 ഐ.പി.എല്ലിൽ ഷാർജയിൽ ചെന്നൈക്ക് എതിരെ മികവ് കാണിച്ചപ്പോൾ താൻ ധോണിയുമായി സംസാരിക്കാൻ പോയ നിമിഷവും അദ്ദേഹം ഓർത്തു.

2020-ൽ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിനുശേഷം, എംഎസ് ധോണിയുമായുള്ള തന്റെ ബന്ധം വളർന്നുവെന്ന് സാംസൺ പരാമർശിക്കുന്നു. എംഎസ്‌ഡിക്കൊപ്പം ആയിരിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും തന്റെ സ്വപ്നം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ധോണിയുടെ പോലെ ഉള്ള കൂൾ രീതി ആണ് സഞ്ജുവിനും ഉള്ളതെന്നാണ് ക്രിക്കറ്റ് ലോകത്ത് പറയുന്നു.