IPL 2025: ആ വാക്ക് ഇനി മുതൽ ഐപിഎല്ലിൽ ഉപയോഗിക്കരുത്, താരങ്ങളെ കളിയാക്കുന്നത് പോലെയാണ് അത്: റോബിൻ ഉത്തപ്പ

ലോകത്തിലെ ടി20 ലീഗുകളിലെല്ലാം കളിക്കാരെ ഫ്രാഞ്ചൈസികൾക്ക് ലേലത്തിലൂടെ വിൽക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗും ആ കാര്യത്തിൽ വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ, ക്രിക്കറ്റ് കളിക്കാർക്ക് ദശലക്ഷക്കണക്കിന് പ്രതിഫലം ലഭിക്കുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കിയപ്പോൾ പന്ത് ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് ആണ് പഞ്ചാബ് കിങ്സിൽ എത്തിയത്. എന്നിരുന്നാലും, മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക് ” സോൾഡ്” എന്ന വാക്ക് ഇഷ്ടമല്ല, എന്നും താഹാരങ്ങൾ കുറച്ചു കൂടി ബഹുമാനം അർഹിക്കുന്നു എന്നും പറഞ്ഞിരിക്കുകയാണ്.

ഇന്നലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എസ്ആർഎച്ച്- എൽഎസ്ജി IPL 2025 മത്സരത്തിനിടെയാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്. ഹർഭജൻ സിഗും ഉത്തപ്പയും ഐപിഎൽ ലേലത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“നല്ല കളിക്കാർക്ക് ഫ്രാഞ്ചൈസികൾ ലഭിക്കാത്തതിനാൽ ചില സമയങ്ങളിൽ ഐപിഎൽ ലേലം വളരെ ക്രൂരമായി തോന്നുന്നു. ഷാർദുൽ താക്കൂറിനെപ്പോലുള്ള ഒരു കളിക്കാരൻ ലേലത്തിൽ വിറ്റുപോകാതെ ഇരുന്നതൊക്കെ കഷ്ടമാണ്” ഹർഭജൻ സിംഗ് പറഞ്ഞു.

“മിക്കപ്പോഴും അത് അന്യായമാണ്,” ഉത്തപ്പ മറുപടി നൽകി. സോൾഡ്വാ എന്ന ക്കിനെക്കുറിച്ചും ഉത്തപ്പ സംസാരിച്ചു. “സോൾഡ് എന്ന എനിക്ക് ഇഷ്ടമല്ല. ഭാവിയിൽ മാന്യമായ എന്തെങ്കിലും ഒരു വാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഹ്‌സിൻ ഖാന് പരിക്കേറ്റതിന് പകരക്കാരനായി എൽഎസ്ജി താക്കൂറിനെ ഒപ്പിടുക ആയിരുന്നു.

Read more