IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐപിഎലിൽ ഏറ്റവും കൂടുതൽ കപ്പുകൾ ഉള്ള ടീമുകളാണ് ചെന്നൈ സൂപ്പർ കിങ്‌സും, മുംബൈ ഇന്ത്യൻസും. ഇരു ടീമുകളും അഞ്ച് ട്രോഫികൾ വീതം നേടിയിട്ടുണ്ട്. ആർസിബി എന്ത് കൊണ്ടാണ് കപ്പ് നേടാത്തതെന്നും ചെന്നൈ എങ്ങനെയാണ് അഞ്ച് ട്രോഫികൾ നേടിയതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരു ടീമുകളുടെയും മുൻ താരം ഷദാബ് ജകാതി.

ഷദാബ് ജകാതി പറയുന്നത് ഇങ്ങനെ:

” ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പ്രധാന വ്യത്യാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരു കുടുംബം പോലെയാണ്. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിം ആണ്, എന്നാൽ ആർസിബിയിൽ അതില്ല. രണ്ടുമൂന്ന് കളിക്കാര്‍ വിചാരിച്ചാലൊന്നും ക്രിക്കറ്റില്‍ ഒരു ടീമിനും കിരീടം സ്വന്തമാക്കാനാവില്ല. ആർസിബിയിൽ ടീം കേന്ദ്രീകരിക്കപ്പെടുന്നത് രണ്ടോ മൂന്നോ സൂപ്പർ താരങ്ങളിലാണ്”

ഷദാബ് ജകാതി തുടർന്നു:

Read more

” ഇരു ടീമുകളുടെയും മാനേജ്മെന്‍റിന്‍റെ സമീപനവും ഡ്രസ്സിംഗ് റൂം സാഹചര്യങ്ങളും വ്യത്യസ്തമാണ്. ആർസിബിയിൽ ഡ്രസിങ് റൂമിൽ വിവേചനമുണ്ട്, എന്നാൽ ചെന്നൈയിൽ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ മികച്ച ബഹുമാനമാണ് മറ്റ് താരങ്ങളിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും ലഭിക്കുന്നത്” ഷദാബ് ജകാതി പറഞ്ഞു.