ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) താരം റിങ്കു സിങ്ങിനെ മുംബൈ ഇന്ത്യൻസ് താരങ്ങൾ കളിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. രണ്ട് തോൽവികൾക്ക് ശേഷം മുംബൈ ഇന്ത്യൻസ് കെകെആറിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടുക ആയിരുന്നു.
മുംബൈ ഇന്ത്യൻസ് അവരുടെ എക്സ് ഹാൻഡിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ, മത്സരത്തിന് ശേഷം റിങ്കു സിംഗ് മുംബൈയുടെ ഡ്രസ്സിംഗ് റൂമിൽ രോഹിത് ശർമ്മയുടെ ബാറ്റ് ആവശ്യപ്പെടുന്നത് കാണാൻ സാധിക്കും. തുടർന്ന് ബാറ്റ് ആവശ്യപ്പെട്ടതിന് തിലക് വർമ്മ അടക്കമുള്ള താരങ്ങൾ റിങ്കുവിനെ കളിയാക്കുന്നത് കാണാം.
റിങ്കുവിന് സ്വന്തം പേരിൽ ഒരു ബാറ്റ് ഉണ്ടെന്നും ഇപ്പോഴും രോഹിത്തിൽ നിന്ന് ഒന്ന് എന്തിനാണ് ചോദിക്കുന്നതെന്നും തിലക് വർമ്മ വീഡിയോയിൽ പറയുന്നത് കേൾക്കാം. “അദ്ദേഹത്തിന്റെ പേരിൽ ഒരു ബാറ്റ് ഉണ്ട്, കൂടാതെ നല്ല ഒരു ബാഡ്‌ജും താരത്തിന് ഉണ്ട്. എന്നിട്ടും അദ്ദേഹം രോഹിത്തിൽ നിന്ന് ഒരു ബാറ്റ് ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ കാര്യങ്ങൾ ഒകെ നടക്കുന്നതിനിടെ ഹാർദിക് എത്തി റിങ്കുവിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ, രോഹിത്തിൽ നിന്ന് ബാറ്റ് വാങ്ങിയത് റിങ്കുവിന്റെ കെകെആർ സഹതാരം അങ്കൃഷ് രഘുവംശിയാണ്.
ഫ്രാഞ്ചൈസി അവരുടെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോ എന്തായാലും ഇപ്പോൾ വൈറലാണ്.
Rinku se 𝙨𝙖𝙫𝙙𝙝𝙖𝙖𝙣 𝙧𝙖𝙝𝙚, 𝙨𝙖𝙩𝙖𝙧𝙠 𝙧𝙖𝙝𝙚 🤣💙#MumbaiIndians #PlayLikeMumbai pic.twitter.com/2NPuXCzURY
— Mumbai Indians (@mipaltan) April 2, 2025