റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ധോണി ഇറങ്ങിയതിനെ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ റോബിൻ ഉത്തപ്പ ചോദ്യം ചെയ്തു. 2025 ഐപിഎൽ സീസണിലെ ഏറ്റവും ചർച്ചയായ വിഷയം ആയിരുന്നു ധോണി വൈകി ഇറങ്ങിയ തീരുമാനം.
197 റൺസ് വിജയലക്ഷ്യം വഹിച്ച സിഎസ്‌കെ 13-ാം ഓവറിൽ 6 വിക്കറ്റിന് 80 റൺസ് നേടി നിൽക്കുമ്പോൾ അശ്വിൻ ധോണിക്ക് മുമ്പ് ബാറ്റ് ചെയ്യാൻ ഇറങ്ങി. ഒടുവിൽ, 16-ാം ഓവറിൽ 7 വിക്കറ്റിന് 99 എന്ന നിലയിൽ നിന്ന് മൽസാരം തോൽക്കുമെന്ന് ഉറച്ച അവസരത്തിലാണ് താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.
16 പന്തിൽ നിന്ന് 30* റൺസ് നേടിയ ധോണിക്ക് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ കിട്ടിയത്. ഇതേക്കുറിച്ച് ദി കിംഅപ്പ ഷോയിൽ ഉത്തപ്പ പറഞ്ഞു:
“നിരാശനാണ്. എന്താണ് ഇവിടെ നടക്കുന്നത്( തെറി വാക്ക് ഉപയോഗിച്ചാണ് പറഞ്ഞത്) സുഹൃത്തേ! ധോണി (9-ാം നമ്പറിനേക്കാൾ താഴെ ബാറ്റ് ചെയ്താലും) നല്ലതായിരിക്കും. അത് ഒരു വ്യത്യാസവും വരുത്തുമായിരുന്നില്ല. തെറി പറയുന്നത് മോശം ആണെന്ന് എനിക്കറിയാം. എന്തായാലും എങ്ങനെ പറയാതെ ഇരിക്കും. തോറ്റു നിൽക്കുന്ന സമയത്ത് വന്നിട്ട് എന്ത് പ്രയോജനം.”
“പിന്നെ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം നെറ്റ് റൺ റേറ്റ് കുറയ്ക്കുക എന്നതാണ്. ഐപിഎല്ലിലെ ബാക്ക് എൻഡിൽ മാർജിനുകൾ വളരെ കുറവായതിനാൽ നിങ്ങളുടെ നെറ്റ് റൺ റേറ്റ് കഴിയുന്നത്ര പോസിറ്റീവായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു.”
2024 ലെ ഐപിഎല്ലിൽ ഭൂരിഭാഗവും ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും ധോണി ബാറ്റ് ചെയ്തു, 220 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ കളിച്ചെങ്കിലും സീസണിലുടനീളം 73 പന്തുകൾ മാത്രമേ നേരിട്ടുള്ളൂ.