ഗിന്നസ് റെക്കോഡ് കീർത്തിയിൽ ഐ.പി.എൽ, ഇത് ചരിത്രം

സീസണിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന് അർഹിച്ച അംഗീകാരം ലഭിച്ചത് ഗുജറാത്ത് ടൈറ്റൻസിന്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഗുജറാത്തിന് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം തുടക്കത്തിലേ പാളിയതായിട്ടാണ് കണ്ടത്. മറുവശത്ത് ടോസ് നഷ്ടപെട്ടത് അനുഗ്രഹമായി ഹാർദിക്ക് പാണ്ട്യ തങ്ങൾക്ക് ബൗളിംഗ് തന്നെയായിരുന്നു വേണ്ടത് എന്ന് ടോസ് സമയത്തെ പറഞ്ഞിരുന്നു.

തുടക്ക സീസണിൽ തന്നെ കിരീടം നേടി ഗുജറാത്ത് ഞെട്ടിച്ചപ്പോൾ മറ്റൊരു റെക്കോർഡ് ഫൈനലിൽ പിറന്നു. ചടങ്ങ് ആരംഭിച്ചപ്പോൾ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ പ്രസിഡന്റ് ബ്രിജേഷ് പട്ടേൽ, ഗിന്നസ് ബുക്ക് വേൾഡ് പ്രതിനിധി എന്നിവർ ‘ലോകത്തിലെ ഏറ്റവും വലിയ ജേഴ്സി’ അനാച്ഛാദനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജേർസിയാണ് ഇതെന്ന് രവി ശാസ്ത്രി പറഞ്ഞു, ഗിന്നസ് റെക്കോർഡ് അധികൃതർ റെക്കോർഡ് സ്ഥിതീകരിച്ചു.

Read more

ജഴ്‌സിയിൽ, എല്ലാ 10 ടീമുകളുടെയും ലോഗോ കൊത്തിവച്ചിരിക്കുന്നു, അതിൽ 15 എന്ന നമ്പർ എഴുതിയിരുന്നു , ഇത് ഐ‌പി‌എൽ അതിന്റെ 15 സീസണുകൾ വിജയകരമായി പൂർത്തിയാക്കി എന്നാണ് സൂചിപ്പിക്കുന്നത്. ഈ ജേഴ്സിയുടെ നീളം 66X42 മീറ്ററാണ് (66 മീറ്റർ നീളവും 42 മീറ്റർ വീതിയും), ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലെ ഏറ്റവും വലിയ ജേഴ്സിയുടെ റെക്കോർഡായി മാറി.