ഇന്ത്യന്‍ ടീമിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മുന്‍ വിവാദകോച്ചും ഓസ്ട്രേലിയക്കാരുമായ ഗ്രെഗ് ചാപ്പലുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ താരതമ്യത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.
ഗംഭീറിന്റെ ശൈലിക്ക് ഗ്രെഗ് ചാപ്പലുമായി സാമ്യമുണ്ടെന്ന വാക്കുകളോടു ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എല്ലാം വളരെ സ്ട്രെയിറ്റായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്.
ഗംഭീര്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ അദ്ദേഹം അക്കാര്യം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. ഈ തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
Read more
എന്താണോ അവര്‍ക്കു തോന്നുന്നത് അവര്‍ അതു തുറന്നു പറയുക തന്നെ ചെയ്യും. ഇതു തന്നെയാണ് വേണ്ടത്. മറ്റുള്ളവരുടെ പിറകില്‍ നിന്ന് വ്യത്യസ്തനായ ഒരാളായി മാറുന്നതിനേക്കാള്‍ നല്ലതും ഇതാണ്. എന്നോടു സത്യസന്ധനായിരിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഗൗട്ടി ഭായിയും വളരെയധികം സത്യസന്ധനായിട്ടുള്ള ആളാണ്- ഉത്തപ്പ വ്യക്തമാക്കി.