ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഷാക്കിബ് അൽ ഹസനുമായുള്ള വിരാട് കോഹ്‌ലിയുടെ ചാറ്റ് വൈറലായിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അവസാന സെഷനിലാണ് സംഭവം. വെറ്ററൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം സ്റ്റംപ്-മൈക്കിൽ പിടിക്കുകയും തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. കോഹ്‌ലി ഷാക്കിബിനോട് ഇങ്ങനെ പറഞ്ഞു.
“അവൻ മലിംഗയെ പോലെ പന്തെറിയുന്നു, ഒന്നിനുപുറകെ ഒന്നായി യോർക്കറുകൾ എറിയുന്നു ”
കോഹ്‌ലി ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല; അദ്ദേഹത്തിൻ്റെ അഭിപ്രായം ഷാക്കിബിനെക്കുറിച്ചാണോ അതോ തനിക്കും ശുഭ്മാൻ ഗില്ലിനുമെതിരെ ഫുൾ ബോളുകൾ എറിയുന്ന മെഹിദി ഹസനെ ഉദ്ദേശിച്ചാണോ എന്ന് അറിയില്ല.
ഇതിഹാസ ശ്രീലങ്കൻ പേസർ ലസിത് മലിംഗ കളിക്കുന്ന കാലത്ത് യോർക്കർ സ്പെഷ്യലിസ്റ്റായിരുന്നു. അന്നുമുതൽ പലരും അനുകരിക്കാൻ ശ്രമിച്ച ഒരു കലാസൃഷ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ യോർക്കറുകൾ.
നന്നായി ബാറ്റ് ചെയ്ത വരിക ആയിരുന്ന കോഹ്‌ലി 20-ാം ഓവറിൽ മെഹിദിയുടെ ഒരു ഫുളർ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി, 37 പന്തിൽ 17 റൺ റൺസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങി. എന്നിരുന്നാലും അൾട്ര എഡ്ജിൽ സ്പൈക്ക് ഉണ്ടെന്ന് കണ്ടെത്തുക ആയിരുന്നു. റിവ്യൂ കൊടുത്തിരുന്നെങ്കിൽ താരം രക്ഷപ്പെടുമായിരുന്നു.
Virat Kohli to Shakib: Malinga bana hua, yorker pe yorker de raha hai 😭🤣#INDvBAN #ViratKohli #India #TirupatiLaddus pic.twitter.com/UElgvfkcfZ
— Rayan Ahmed (@MirRayan18) September 20, 2024
Read more