അയാള്‍ക്ക് നിക്കോളാസ് പൂരന്റെ അത്രപോലും ഭാഗ്യമില്ലേ ; ട്വന്റി20 ലോകകപ്പ് നേടിയ നായകന്‍ അണ്‍സോള്‍ഡ്

ഇത്തവണത്തെ ഐപിഎല്‍ മെഗാലേലം പൂര്‍ത്തിയായപ്പോള്‍ കണ്ണുതള്ളിച്ച അനേകം കളിക്കാരുണ്ട്. എന്നാല്‍ വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ 10 കോടിയ്ക്ക് വിറ്റുപോയപ്പോള്‍ ട്വന്‍ി20 ലോകകപ്പ് സ്വന്തം രാജ്യത്തിന്റെ ഷോകേസില്‍ എത്തിച്ച ക്യാപ്റ്റന്‍ അണ്‍സോള്‍ഡ് പട്ടികയിലായി. ലേലത്തില്‍ അദ്ദേഹത്തെ വാങ്ങാന്‍ ആരും വരാത്തത് ഞെട്ടിച്ചെന്ന് പറഞ്ഞിരിക്കുന്നത് പാകിസ്താന്റെ മൂന്‍ നായകന്‍ സല്‍മാന്‍ ഭട്ടാണ്. ഇംഗ്‌ളണ്ടിന്റെ നായകന്‍ ഇയാന്‍ മോര്‍ഗന് വേണ്ടി ആരും വില പറയാതിരുന്നതാണ് താരത്തെ ഞെട്ടിച്ചത്.

ലോകകപ്പ് ജയിപ്പിച്ച നായകന്മാരായ ഇയോണ്‍ മോര്‍ഗനും ഓസ്‌ട്രേലിയയുടെ മൂന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും അണ്‍സോള്‍ഡായത് ഞെട്ടിച്ചെന്ന് താരം പറയുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചയാളാണ് മോര്‍ഗന്‍. എന്നാല്‍ ഇത്തവണ അദ്ദേഹത്തിനായി ആരും മുമ്പോട്ട് വന്നില്ല. ടീമിന് കിരീടം നേടിക്കൊടുത്ത അനേകം താരങ്ങളാണ് അണ്‍സോള്‍ഡ് പട്ടികയിലുള്ളത് ലോകത്തെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാന്‍മാരായ ഡേവിഡ് മലനും ആവശ്യക്കാരുണ്ടായില്ല.

ഇംഗ്‌ളണ്ടിന് ലോകകിരീടം നേടിക്കൊടുത്ത നിക്കോളാസ് പൂരന്റെ അത്ര പോലും ഭാഗ്യം മോര്‍ഗന് ഇല്ലാതെ പോയെന്ന് ഭട്ട് പറയുന്നു. അതുപോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കിടയറ്റ ബൗളര്‍മാരില്‍ ഒരാളായ ടബ്‌റൈസ് ഷംസിയ്ക്കും ലേലത്തില്‍ സ്ഥാനം നേടാനായില്ല. ഏറ്റവും വില കിട്ടിയ വിദേശതാരം ലിയാം ലിവിംഗ്‌സ്റ്റണായിരുന്നു. 11.5 കോടിയ്ക്ക താരത്തെ എടുത്തത് കിംഗ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. 15.25 കോടിയ്ക്ക് വിറ്റുപോയ മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനായിരുന്നു ലേലത്തിലെ ഏറ്റവും വിലയേറിയ താരം.