നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച (മെയ് 11) നടക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ- ഡൽഹി ടീമുകൾ ഏറ്റുമുട്ടും. 11 കളികളിൽ അഞ്ച് വിജയങ്ങളോടെ, പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഡിസിയുടെ പ്രതീക്ഷകൾ ഒരു നൂലാമാലയിലാണ്. കാരണം അവർ നിലവിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്, എന്നാൽ നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) നാല് പോയിന്റ് ലീഡുണ്ട്. അതിനാൽ തന്നെ സ്വന്തം ടീമിന്റെ ജയവും ബാംഗ്ലൂരിന്റെ തോൽവിയുമാണ് ഡൽഹി ആഗ്രഹിക്കുന്നത്.
ഇന്ന് ഡൽഹിയെ നേരിടാനിറങ്ങുന്ന രാജസ്ഥാൻ നായകൻ സഞ്ജു മുൻ ടീമിനെക്കുറിച്ചും പന്തിനെക്കുറിച്ച്എം പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.
രണ്ട് വർഷക്കാലം ഡൽഹി താരമായി പണത്തിനൊപ്പം സഞ്ജു കളിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ ആ വർഷത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നായ 143 റൺസ് എടുത്ത് ഡൽഹിയെ ജയിപ്പിച്ചിരുന്നു. 209 എന്ന കൂറ്റൻ സ്കോർ പിന്തുടരാൻ ഡിസിയെ സഹായിച്ചത് സാംസൺ നേടിയ 31 പന്തിൽ 61ഉം പന്ത് 43 പന്തിൽ 97 റൺസുമാണ്.
പന്തിന്റെ ഉപദേശം കേട്ട് എങ്ങനെയാണ് ആ മത്സരത്തിൽ തന്റെ തന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്ന് സാംസൺ വെളിപ്പെടുത്തി ഞാൻ രണ്ട് പന്തും രണ്ട് സിക്സും അടിച്ചു, ഞാൻ സിംഗിൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ പന്തിനോട് പറഞ്ഞു സിംഗിൾ എടുക്കാൻ പോവുകയാണെന്ന്, അദ്ദേഹം എന്നോട് പറഞ്ഞു, ‘ഇല്ല, നിങ്ങൾ മറ്റൊരു സിക്സറിന് ശ്രമിക്കണം എന്ന് ഞാൻ കരുതുന്നു.” പന്ത് പറഞ്ഞത് കേട്ട് സിക്സറിന് ശ്രമിച്ച ഞാൻ പുറത്തായി.
Read more
എന്തായാലും പന്തിന്റെ ആക്രമണ ശൈലിയെ പ്രശംസിക്കാനും സഞ്ജു മറന്നില്ല. ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവിനും കൂട്ടർക്കും സാധിക്കും.